Featured
മിഡില്‍ ഈസ്റ്റിലെ സ്വാധീനമുള്ള ഹെല്‍ത്ത് കെയര്‍ മേധാവികളില്‍ മൂന്നാം സ്ഥാനം പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാന്‍ അല്‍കുവാരിക്ക്
ദോഹ: ഫാര്‍മസ്യൂട്ടിക്കല്‍സ്, മെഡിക്കല്‍ സൗകര്യങ്ങള്‍, സാങ്കേതികവിദ്യ, മെഡിക്കല്‍ ഉപകരണങ്ങള്‍ തുടങ്ങിയ മേഖലകളില്‍ മേഖലയിലെ ഏറ്റവും സ്വാധീനമുള്ള ഹെല്‍ത്ത് കെയര്‍ മേധാവികള്‍ ഉള്‍പ്പെടുന്ന ‘ഫോബ്സ് മിഡില്‍ ഈസ്റ്റിന്റെ മികച്ച 100 ഹെല്‍ത്ത് കെയര്‍ ലീഡേഴ്സ്’ പട്ടികയില്‍ ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാന്‍ അല്‍ കുവാരി മൂന്നാം സ്ഥാനത്ത്.

ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെയും അനുബന്ധ സൗകര്യങ്ങളുടെയും മാനേജിംഗ് ഡയറക്ടര്‍ എന്ന നിലയില്‍ അംഗീകാരം നേടിയ ഡോ. ഹനാന്‍ അല്‍ കുവാരി അക്കാദമിക് ഹെല്‍ത്ത് സിസ്റ്റം ഇന്റര്‍നാഷണല്‍ അഡൈ്വസറി ബോര്‍ഡ്, സിദ്ര മെഡിസിന്‍ എന്നിവയുള്‍പ്പെടെ നിരവധി ബോര്‍ഡുകളിലെ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കുന്നുണ്ട്.
ഫോബ്സ് മിഡില്‍ ഈസ്റ്റിന്റെ മാര്‍ച്ച് ലക്കത്തില്‍ അല്‍ കുവാരിയെ കൂടാതെ മൂന്ന് ഹെല്‍ത്ത് കെയര്‍ നേതാക്കള്‍ കൂടി പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. മെഡികെയര്‍ ഗ്രൂപ്പിന്റെ (എം സി ജി എസ്) സി ഇ ഒ ഖാലിദ് അല്‍ ഇമാദി 43-ാം സ്ഥാനത്തും സിദ്ര മെഡിസിന്‍ സി ഇ ഒ ഡോ. ഇയാബോ ടിനുബു-കാര്‍ച്ച് പട്ടികയില്‍ 58-ാം സ്ഥാനത്തുമാണ്.
ഫോര്‍ബ്സ് മിഡില്‍ ഈസ്റ്റിന്റെ മികച്ച 100 ഹെല്‍ത്ത്കെയര്‍ ലീഡര്‍മാരുടെ പട്ടികയില്‍ 66-ാം സ്ഥാനത്താണ് നസീം ഹെല്‍ത്ത് കെയര്‍ മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് മിയാന്‍ദാദ് വി പി.
ആഗോളവാര്‍ത്ത സോഷ്യല്‍ മീഡിയകളിലേക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:
വാട്സ്ആപ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb
ഫേസ്ബുക്ക് പേജിന്:
https://www.facebook.com/
ടെലഗ്രാം:
https://t.me/joinchat/
ട്വിറ്റര്‍:
https://twitter.com/
ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/
യൂട്യൂബ്:
https://www.youtube.com/
ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7



