

ദോഹ: കോവിഡ് ലക്ഷണങ്ങളുണ്ടെന്ന് സംശയിക്കുന്നവര്‍ക്ക് പരിശോധനകള്‍ക്കായി സമീപിക്കാവുന്ന 14 ആരോഗ്യ കേന്ദ്രങ്ങളുടെ പട്ടിക പുറത്തുവിട്ടു. സൗജന്യമായി കോവിഡ് പരിശോധന നിര്‍വഹിക്കാനാവുന്ന ആരോഗ്യകേന്ദ്രങ്ങളില്‍ പരിശോധനാ ഫലം പുറത്തുവരുന്നതുവരെ മറ്റുള്ളവരില്‍ നിന്നും അകലം പാലിക്കാനും സഹായിക്കും.

വാഹനത്തിലിരുന്ന് കോവിഡ് പരിശോധന നിര്‍വഹിക്കാവുമെന്നതാണ് ഇവിടുത്തെ സൗകര്യം. വൈകിട്ട് നാല് മുതല്‍ രാത്രി 10 മണി വരെയാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്.
അല്‍വക്‌റ, അല്‍ തുമാമ, എയര്‍പോര്‍ട്ട്, വെസ്റ്റ്‌ബേ, അബു ബക്കര്‍, മിസൈമീര്‍, അല്‍വാബ്, അല്‍ റയ്യാന്‍, അല്‍ വജ്ബ, ഉംസലാല്‍, ഗറാഫത് അല്‍ റയാന്‍, ഖത്തര്‍ യൂണിവേഴ്‌സിറ്റി, ലിബൈബ്, അല്‍ഖോര്‍ എന്നിവിടങ്ങൡണ് വാഹനത്തില്‍ കോവിഡ് പരിശോധന നടത്താനാവുക.
യാത്രയ്ക്കുള്ള പി സി ആര്‍ പരിശോധനയ്ക്ക് 160 റിയാലാണ് ഈടാക്കുക.
