

ദുബൈ: യു എ ഇയിലെ സര്‍ക്കാര്‍ ജീവനക്കാരില്‍ ചില വിഭാഗത്തിന് വര്‍ക് അറ്റ് ഹോമിന് അനുമതി നല്‍കി. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്സാണ് ഇത് സംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കിയത്.

ആറാംക്ലാസില്‍ കുറഞ്ഞ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളുള്ള മാതാക്കള്‍, ദൃഢനിശ്ചയ വിഭാഗത്തില്‍ ഉള്‍പ്പെട്ട കുട്ടികളുടെ മാതാക്കള്‍, ഗുരുതര രോഗികളായ കുട്ടികളുടെ മാതാക്കള്‍, ഭാര്യമാര്‍ ആരോഗ്യ വകുപ്പിലോ വിദ്യഭ്യാസ വകുപ്പിലോ ജീവനക്കാരായവര്‍ എന്നിവര്‍ക്കാണ് വിദൂര ജോലിക്ക് അനുമതി നല്‍കിയത്.
