ഇന്ത്യയുമായി വ്യാപാരം ബന്ധം അവസാനിപ്പിച്ച് താലിബാന്‍

Web Desk
1 Min Read

കാബൂള്‍: ഇന്ത്യയുമായുള്ള വ്യാപാര ബന്ധം താലിബാന്‍ അവസാനിപ്പിച്ചു. ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്‌സ്‌പോര്‍ട്ട് ഓര്‍ഗനൈസേഷനാണ് (എഫ് ഐ ഇ ഒ) ഇക്കാര്യം സ്ഥിരീകരിച്ചത്. അഫ്ഗാനില്‍ നിന്നുള്ള ഇറക്കുമതി ഇതുവരെ പാകിസ്ഥാനിലൂടെയാണ് നടന്നിരുന്നത്. ഇറക്കുമതിയും കയറ്റുമതിയും നിര്‍ത്തിവെച്ചിട്ടുണ്ട്. പാകിസ്താനിലേക്കുള്ള ചരക്ക് നീക്കം താലിബാന്‍ നിര്‍ത്തിയതായി എഫ് ഐ ഇ ഒ ഡയറക്ടര്‍ ജനറല്‍ ഡോ. അജയ് സഹായ് പറഞ്ഞു. ഫലത്തില്‍ ഇറക്കുമതി നിലച്ചതായും അഫ്ഗാനിലെ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു.

city exchange


കച്ചവടത്തിലും നിക്ഷേപത്തിലും ദീര്‍ഘകാലമായി ഇന്ത്യുയം അഫ്ഗാനും തമ്മില്‍ മികച്ച ബന്ധമാണുള്ളത്. 2021ല്‍ അഫ്ഗാനിലേക്ക് ഏകദേശം 83.5 ദശലക്ഷം ഡോളറിന്റെ കയറ്റുമതിയാണ് ഇന്ത്യ നടത്തിയത്. ഇറക്കുമതി 510 ദശലക്ഷം ഡോളറിന്റേതായിരുന്നു. ഇതിനുപുറമേ അഫ്ഗാനിസ്ഥാനില്‍ ഇന്ത്യയ്ക്ക് ഏകദേശം മൂന്ന് ബില്യണ്‍ ഡോളറിന്റെ നിക്ഷേപവും നാനൂറോളം പദ്ധതികളുമുണ്ട്. അവയില്‍ ചിലത് ഇപ്പോഴും നടക്കുന്നുമുണ്ട്.


സേനാബലം ഉപയോഗിച്ചും ആക്രമണങ്ങളിലൂടെയും അഫ്ഗാനില്‍ അധികാരത്തിലെത്തുന്ന ഒരു ഭരണസംവിധാനത്തെയും അംഗീകരിക്കില്ലെന്ന നിലപാടാണ് ഇന്ത്യ, ജര്‍മനി, ഖത്തര്‍, തുര്‍ക്കി തുടങ്ങിയ രാഷ്ട്രങ്ങളെല്ലാം നിലവില്‍ സ്വീകരിച്ചിട്ടുള്ളത്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!