
ദുബൈ: ജീവകാരുണ്യ സാമൂഹിക സാംസ്‌കാരിക ഭൂപട ത്തില്‍ യു എ ഇയുടെ സ്ഥാനം നിസ്തുലവും അദ്വിദീയവുമാണെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ല്യാര്‍ പറഞ്ഞു. ജീവകാരുണ്യ പ്രവര്‍ത്തനരംഗത്തും മാനുഷിക പരിരക്ഷ നല്‍കുന്നതില്‍ യു എ ഇ ലോകത്തിനു തന്നെ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. ലോക ഹ്യൂമനിറ്റേറിയന്‍ ദിനത്തില്‍ മാല്‍ദീവില്‍ നിന്നുമുള്ള സന്ദേശത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


വ്യത്യസ്ത മേഖലകളില്‍ മികച്ച സംഭാവനകള്‍ അര്‍പ്പിച്ചവര്‍ക്ക് യു എ ഇ നല്കുന്ന ഗോള്‍ഡന്‍ വിസ പരിശ്രമങ്ങള്‍ക്കും സമര്‍പ്പണത്തിനുമുള്ള അംഗീകാരവും പ്രോല്‍സാഹനവുമാണ്. ദേശ, ഭാഷാ, സംസ്്കാരങ്ങള്‍ക്കപ്പുറം പരസ്പരം സ്നേഹിക്കാനും സഹായിക്കാനും പങ്കുവെക്കാനും മുന്നിട്ടിറങ്ങുന്നത് മാതൃകയാണ്. പ്രപഞ്ച സൃഷ്ടാവിന്റെ ഉത്തമ സൃഷ്ടികളായ മനുഷ്യര്‍ സഹജീവികളോട് സ്‌നേഹത്തിലും സൗഹാര്‍ദത്തിലും സഹവസിക്കണമെന്നുള്ള രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹിയാന്‍ ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങള്‍ തന്നെയാണ് ഭരണാധികാരികളായ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദും വൈസ് പ്രസിഡന്റ് ശൈഖ് മുഹമ്മദ് മുഹമ്മദ് ബിന്‍ റാഷിദും ലോകത്തിന് പകര്‍ന്ന് നല്‍കുന്നത്.


കോവിഡ് പ്രതിസന്ധിയുടെ തുടക്കം മുതല്‍ യു എ ഇയുടെ മാനുഷിക പ്രവര്‍ത്തനങ്ങള്‍ ആഗോള തലത്തില്‍ ശ്രദ്ധേയമായി ഉയര്‍ന്നുവന്നിട്ടുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍, വൈറസ് ബാധിച്ച പ്രദേശങ്ങളില്‍ നിന്ന് സൗഹൃദ രാജ്യങ്ങളിലെ പൗരന്മാരെ ഒഴിപ്പിക്കുന്നതിന് അടിയന്തിര വിമാനങ്ങള്‍ അയക്കുകക്കുകയും അവരുടെ ചികിത്സ ഉറപ്പുവരുത്താനും തിരികെ രാജ്യങ്ങളിലേക്ക് മടക്കി അയക്കുകയും ചെയ്തു. ഗുരുതരമായ കേസുകള്‍ക്കുള്ള സൗജന്യ ചികിത്സയും രാജ്യം പ്രഖ്യാപിച്ചു. ഇങ്ങിനെ 107ലധികം രാജ്യങ്ങളില്‍ അടിയന്തിര വൈദ്യസഹായവും മാനുഷിക സഹായവും എത്തിച്ചു. വൈറസിനെ പ്രതിരോധിക്കാനും സഹായം നല്‍കാനുമായി ‘ദി ഫണ്ട് ഓഫ് യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്: ഹോംലാന്‍ഡ് ഓഫ് ഹ്യുമാനിറ്റി’ എന്ന പേരില്‍ ഫണ്ട് രൂപീകരിച്ചു. എമിറേറ്റ്‌സ് റെഡ് ക്രസന്റ് കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സഹായം നല്‍കുകയും ചെയ്തു.

ഡബ്ല്യു എച്ച് ഒയ്ക്ക് വിവിധ രാജ്യങ്ങളില്‍ അതിവേഗം മാനുഷിക പ്രവര്‍ത്തനം നടത്തുന്നതിന് ദുബൈയിലെ ഇന്റര്‍നാഷണല്‍ ഹ്യുമാനിറ്റേറിയന്‍ സിറ്റിയില്‍ നിന്ന് ലോജിസ്റ്റിക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നുണ്ട്.

