

ദോഹ: വിഭവം കരുതണം വിപ്ലവമാകണം എന്ന പ്രമേയത്തില്‍ രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍ എസ് സി)യുടെ മുപ്പതാം വാര്‍ഷികാഘോഷ പരിപാടികളുടെ ഭാഗമായി ഗ്ലോബല്‍ തലങ്ങളില്‍ ആയിരം കേന്ദ്രങ്ങളില്‍ നടക്കുന്ന യൂത്ത് കോണ്‍ഫെറന്‍സിയകള്‍ക്ക് ഖത്തറില്‍ തുടക്കമായി.

അസീസിയ സോണിലെ സെന്‍ട്രല്‍ മാര്‍ക്കറ്റ് യൂനിറ്റില്‍ നടന്ന ആദ്യ സമ്മേളനം പ്രമുഖ സാഹിത്യകാരന്‍ കെ പി രാമനുണ്ണി ഓണ്‍ലൈന്‍ വഴി ഉദ്ഘാടനം ചെയ്തു. മനുഷ്യന്റെ നാനോന്മുഖ വളര്‍ച്ചക്കും വികാസത്തിനും വിഭവങ്ങളെ കരുതലോടെ ഉപയോഗിക്കണമെന്നും ധൂര്‍ത്തും ദുരുപയോഗവും ഒഴിവാക്കി വരും തലമുറക്ക് വേണ്ടി ബാക്കി വെക്കാന്‍ മനുഷ്യര്‍ തയ്യാറാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


മുപ്പതാം വാര്‍ഷിക ഭാഗമായി ഒരു ലക്ഷം മനുഷ്യരെ കേള്‍ക്കുന്നു എന്ന ശീര്‍ഷകത്തില്‍ നടന്ന സര്‍വേയുടെ അവലോകന റിപ്പോര്‍ട്ട് അസീസിയ സോണ്‍ എക്‌സിക്യൂട്ടീവ് സെക്രട്ടറി അഷറഫ് നരിപ്പറ്റ അവതരിപ്പിച്ചു.
അസീസിയ, എയര്‍പോര്‍ട്ട്, ദോഹ, നോര്‍ത്ത് എന്നീ സോണുകളിലെ പത്തു കേന്ദ്രങ്ങളില്‍ കഴിഞ്ഞ ദിസങ്ങളില്‍ നടന്ന സമ്മേളനങ്ങള്‍ ആരിഫ് എം പി, ഇ ടി മുഹമ്മദ് ബഷീര്‍ എം പി, നജീബ് കാന്തപുരം, അബ്ദുല്‍ കാലം മാവൂര്‍ തുടങ്ങിയ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖര്‍ വിര്‍ച്വല്‍ സംവിധാനത്തിലൂടെ ഉദ്ഘാടനം ചെയ്തു. വിവിധ പ്രവാസി സഘടന പ്രതിനിധികള്‍ സമ്മേളത്തില്‍ പങ്കെടുത്തു.

