
മനാമ: റമദാന്‍ വിശുദ്ധിയുടെ മാസം ശീര്‍ഷകത്തില്‍ നടക്കുന്ന ഐ സി എഫ് റമദാന്‍ ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിന് ഉമ്മുല്‍ ഹസം റീജിയന്‍ സംഘാടക സമിതിക്ക് രൂപം നല്‍കി.

ഭാരവാഹികളായി സിറാജ് ഹാജി തല്‍ഹ (ചെയര്‍മാന്‍), സിദ്ദിഖ് മാസ്, മജീദ്, കബീര്‍ വലിയകത്ത് (വൈസ് ചെയര്‍മാന്‍), നസ്വീഫ് അല്‍ ഹസനി (ജനറല്‍ കണ്‍വീനര്‍), മുസ്തഫ പൊന്നാനി, അസ്‌കര്‍ താനൂര്‍, അസീസ് പൊട്ടച്ചിറ (ജോയിന്റ് കണ്‍വീനര്‍), നൗഷാദ് മുട്ടുന്തല (ഫിനാന്‍സ് കണ്‍വീനര്‍) എന്നിവരെ തെരഞ്ഞെടുത്തു.

കാമ്പയിനിന്റെ ഭാഗമായി സമൂഹ നോമ്പ്തുറ, സ്‌നേഹ സംഗമം, സാന്ത്വനം, സേവനം, ഖത്മുല്‍ ഖുര്‍ആന്‍, ബദര്‍ അനുസ്മരണം, തൗബ മജ്‌ലിസ്, ഈദ് സംഗമം എന്നിവ നടക്കും.
