പരിസ്ഥിതി സംരക്ഷണത്തിന് ‘ലെറ്റ്സ് ഗ്രോ ഗ്രീന്‍’ ക്യാംപെയ്‌നുമായി റവാബി ഹൈപ്പര്‍മാര്‍ക്കറ്റ്

Web Desk
2 Min Read

ദോഹ: പരിസ്ഥിതി സുസ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിനും ഖത്തര്‍ ദേശീയ ദര്‍ശനം 2030-ന്റെ ലക്ഷ്യങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിനുമായി റവാബി ഹൈപ്പര്‍മാര്‍ക്കറ്റ് ‘ലെറ്റ്സ് ഗ്രോ ഗ്രീന്‍ എ ഗ്രീനര്‍ ടുമാറോ സ്റ്റാര്‍ട്‌സ് ടുഡേ’ എന്ന പേരില്‍ പരിസ്ഥിതി സൗഹൃദ ക്യാംപെയ്ന്‍ ആരംഭിച്ചു. ഇസ്ഗാവ ബ്രാഞ്ചിലാണ് ഒരു മാസം നീളുന്ന ക്യാംപെയ്ന്‍ സംഘടിപ്പിക്കുന്നത്.

city exchange

പരിസ്ഥിതി വികസനത്തിനും ഭാവി തലമുറകള്‍ക്കായി പ്രകൃതി വിഭവങ്ങള്‍ സംരക്ഷിക്കുന്നതിനും പ്രാധാന്യം നല്‍കുന്ന ഖത്തര്‍ ദേശീയ ദര്‍ശനം 2030-ന്റെ ലക്ഷ്യങ്ങളോടുള്ള സ്ഥാപനത്തിന്റെ പ്രതിബദ്ധതയാണ് ക്യാംപെയ്ന്‍ പ്രതിഫലിപ്പിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

ക്യാംപെയ്നിന്റെ ഭാഗമായി ഇസ്ഗാവ ബ്രാഞ്ചിലെ പ്രത്യേക സ്ഥലം വിവിധയിനം ചെടികളും പൂക്കളും നിറഞ്ഞ ഹരിത ഉദ്യാനമായി ഒരുക്കിയിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് പ്രകൃതിയോട് ഇണങ്ങിനില്‍ക്കുന്ന ഷോപ്പിങ് അനുഭവം നല്‍കുന്നതിനൊപ്പം വീടുകള്‍, പൂന്തോട്ടങ്ങള്‍, ബാല്‍ക്കണികള്‍, മറ്റ് സ്വകാര്യ ഇടങ്ങള്‍ എന്നിവയ്ക്ക് അനുയോജ്യമായ ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ ചെടികളും പൂക്കളും തെരഞ്ഞെടുക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.

ദൈനംദിന ജീവിതത്തില്‍ കൂടുതല്‍ പച്ചപ്പ് ഉള്‍പ്പെടുത്താനും പരിസ്ഥിതിയോടുള്ള കരുതല്‍ വളര്‍ത്താനും ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുകയാണ് ക്യാംപെയ്നിന്റെ ലക്ഷ്യം.

- Advertisement -
Ad image

ചെടികള്‍ക്കും പൂക്കള്‍ക്കും പുറമെ വളങ്ങള്‍, പ്രഷര്‍ സ്‌പ്രേയറുകള്‍, ഗാര്‍ഡന്‍ സ്‌പ്രേയറുകള്‍, ചെടികളുടെ പരിചരണത്തിനും പരിപാലനത്തിനുമുള്ള ദ്രാവകങ്ങള്‍, നടീല്‍ ഉപകരണങ്ങള്‍ തുടങ്ങി പൂന്തോട്ടപരിപാലനത്തിന് ആവശ്യമായ വിവിധ ഉത്പന്നങ്ങളും ഇവിടെ ലഭ്യമാണ്. സ്വന്തം ഹരിത ഇടങ്ങള്‍ സൃഷ്ടിക്കാനും അവ പരിപാലിക്കാനും ഉപഭോക്താക്കളെ സഹായിക്കുന്ന രീതിയിലാണ് ഉത്പന്നങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.

ഉപഭോക്താക്കള്‍ക്ക് മികച്ച അനുഭവങ്ങള്‍ ഒരുക്കുന്നതിനൊപ്പം ഉത്തരവാദിത്വപൂര്‍ണമായ ജീവിതശൈലിയും പരിസ്ഥിതി അവബോധവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് റവാബി ഹൈപ്പര്‍മാര്‍ക്കറ്റ് ഇത്തരം പദ്ധതികള്‍ നടപ്പാക്കുന്നത്. ഉപഭോക്താക്കള്‍ക്കും സമൂഹത്തിനും പരിസ്ഥിതിക്കും ഒരുപോലെ പ്രയോജനകരമായ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കുന്നതിലുള്ള സ്ഥാപനത്തിന്റെ പ്രതിബദ്ധതയും ക്യാംപെയ്ന്‍ വ്യക്തമാക്കുന്നു.

ഹരിതാഭമായ ഭാവി സൃഷ്ടിക്കുക എന്നത് എല്ലാവരുടെയും കൂട്ടായ ഉത്തരവാദിത്വമാണെന്ന് റവാബി ഗ്രൂപ്പ് വിശ്വസിക്കുന്നുവെന്ന് റവാബി ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ മുഹമ്മദ് അബ്ദുല്ല പറഞ്ഞു. ‘ലെറ്റ്സ് ഗ്രോ ഗ്രീന്‍’ ക്യാംപെയ്നിലൂടെ ദൈനംദിന ജീവിതത്തില്‍ ചെറിയതെങ്കിലും അര്‍ഥവത്തായ മാറ്റങ്ങള്‍ കൊണ്ടുവരാനും കൂടുതല്‍ ചെടികള്‍ വളര്‍ത്തുന്നതിലൂടെയും പരിസ്ഥിതിയെ പരിപാലിക്കുന്നതിലൂടെയും പ്രകൃതിയോടുള്ള കരുതല്‍ വര്‍ധിപ്പിക്കാനും ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സാമ്പത്തികവും സാമൂഹികവുമായ വികസനത്തോടൊപ്പം പരിസ്ഥിതി സംരക്ഷണത്തിനും പ്രാധാന്യം നല്‍കുന്ന സുസ്ഥിര ഭാവിയെന്ന ഖത്തര്‍ ദേശീയ ദര്‍ശനം 2030-ന്റെ ലക്ഷ്യങ്ങള്‍ക്ക് പിന്തുണ നല്‍കാനുള്ള തങ്ങളുടെ പ്രതിബദ്ധതയാണ് ഈ സംരംഭത്തിലൂടെ വ്യക്തമാകുന്നത്. ഇന്ന് നാം പരിപാലിക്കുന്ന ഓരോ ചെടിയും വരുംതലമുറകള്‍ക്കായി കൂടുതല്‍ ഹരിതാഭമായ നാളെ സൃഷ്ടിക്കുന്നതിലേക്കുള്ള ഒരു ചുവടുവയ്പ്പാണെന്ന് വിശ്വസിക്കുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.

ഒരു മാസക്കാലം നീളുന്ന ‘ലെറ്റ്സ് ഗ്രോ ഗ്രീന്‍’ ക്യാംപെയ്ന്‍ റവാബി ഹൈപ്പര്‍മാര്‍ക്കറ്റിന്റെ ഇസ്ഗാവ ശാഖയില്‍ ഉപഭോക്താക്കള്‍ക്കായി തുറന്നുകൊടുത്തിട്ടുണ്ട്. ചെടികളുടെ സൗന്ദര്യം അടുത്തറിയാനും സ്വന്തം താമസസ്ഥലങ്ങളില്‍ കൂടുതല്‍ പച്ചപ്പ് സൃഷ്ടിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരാനും ക്യാംപെയ്ന്‍ എല്ലാവരെയും ക്ഷണിക്കുന്നു.

Share This Article
Leave a Comment
error: Content is protected !!