ഹൂതി ബന്ധം; കമ്പനികളെ തീവ്രവാദ പട്ടികയില്‍ പെടുത്തി യു എ ഇ

Web Desk
1 Min Read




ഹൂതി ബന്ധം; കമ്പനികളെ തീവ്രവാദ പട്ടികയില്‍ പെടുത്തി യു എ ഇ
ദുബൈ: തീവ്രവാദ പട്ടികയില്‍ അഞ്ചു കമ്പനികളെയും ഒരു വ്യക്തിയെയും യു എ ഇ ഉള്‍പ്പെടുത്തി. യു എ ഇയിലടക്കം ആക്രമണം നടത്തുന്ന ശിഈ തീവ്രവിഭാഗമായ യമനിലെ ഹൂതികളെ അനുകൂലിക്കുന്നതിനാലാണ് ഇവരെ പട്ടികയില്‍ പെടുത്തിയത്.

city exchange

അബ്ദു അബ്ദുല്ല ദേല്‍ അഹമദ് എന്ന വ്യക്തിയാണ് പട്ടികയില്‍ ഉള്‍പ്പെട്ട വ്യക്തി. അല്‍ അലാമിയാ എക്സ്പ്രസ് കമ്പനി, അല്‍ഹദ എക്സ്ചേഞ്ച് കമ്പനി, മവാസ് അബ്ദുല്ല ദേല്‍ കമ്പനി, ദി വെസ്സല്‍ ബള്‍ക്ക് കാരിയര്‍, പെരിഡോട്ട് ഷിപ്പിങ് തുടങ്ങിയ കമ്പനികളെയുമാണ് കരിമ്പട്ടികയില്‍ പെടുത്തിയത്.

ഈ കമ്പനികളുമായി ബന്ധപ്പെട്ട വ്യക്തികളെയും സ്ഥാപനങ്ങളെയും നിരീക്ഷിക്കുമെന്നും വാര്‍ത്താ എജന്‍സിയായ വാം റിപ്പോര്‍ട്ട് ചെയ്തു.

Share This Article
Leave a Comment
error: Content is protected !!