

ദോഹ: ഖത്തറിന്റെ ചില ഭാഗങ്ങളില്‍ ഈദുല്‍ ഫിത്വറിന്റെ ആദ്യ ദിനത്തില്‍ വൈകിട്ടും രാത്രിയുമായി ചാറ്റല്‍ മഴ പെയ്തു.

കാലാവസ്ഥാ റഡാര്‍ ചിത്രം കരയിലും കടല്‍ത്തീരത്തും ചാറ്റല്‍ മഴ പെയ്യുമെന്ന നിരീക്ഷണം പുറത്തുവിട്ടിരുന്നു.

അടുത്ത ആഴ്ചയിലെ കാലാവസ്ഥ മേഘങ്ങളുടെ രൂപീകരണത്തിനും ഇടയ്ക്കിടെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും കാരണമാകുമെന്ന് പ്രാഥമിക സൂചനകളുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഈദുല്‍ ഫിത്വറിന്റെ രണ്ടാം ദിനമായ വ്യാഴാഴ്ച ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും ചാറ്റല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ദോഹയില്‍ വ്യാഴാഴ്ച താപനില 27 ഡിഗ്രി സെല്‍ഷ്യസിനും 34 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കും.

