
ദോഹ: മലയാളി സമാജം 2025-27 വര്‍ഷത്തെ പുതിയ ഭരണ സമിതി ഭാരവാഹികളെ തെരഞ്ഞെടുത്തു. ലത ആനന്ദ് നായര്‍ (ചെയര്‍ പേഴ്‌സണ്‍), രാജേശ്വര്‍ ഗോവിന്ദ്, പ്രേംജിത്ത്, സുനില്‍ പെരുമ്പാവൂര്‍, ഹനീഫ് ചാവക്കാട്, സുബൈര്‍ പാണ്ടവത്ത് (ഉപദേശക സമിതി), ആനന്ദ് നായര്‍ (പ്രസിഡന്റ്), വേണുഗോപാലന്‍, ബദറുദ്ധീന്‍ മുഹമ്മദ്, മഞ്ജുനാഥന്‍ വി എന്‍ (വൈസ് പ്രസിഡന്റുമാര്‍), സന്തോഷ് യോഹന്നാന്‍ (ജനറല്‍ സെക്രട്ടറി), റിന്‍സ ഫിറോസ് (സെക്രട്ടറി), സരിത ജോയ്‌സ്, ആനന്ദ് ശ്രീകുമാര്‍ (ജോ സെക്ര), വീണ ബിദു (ട്രഷറര്‍), കാര്‍ത്തിക നിഷാദ് (ജോയിന്റ് ട്രഷറര്‍) എന്നിവരാണ് ഭാരവാഹികള്‍.

ഒക്ടോബര്‍ മൂന്നിന് പോഡാര്‍ സ്‌കൂളില്‍ നടക്കുന്ന ഓണാഘോഷത്തിന്റെ ഭാഗമായി ആയിരം തൊഴിലാളികള്‍ ഉള്‍പ്പെടെ മൂവായിരത്തോളം പേര്‍ക്ക് വിഭവ സമൃദ്ധ സദ്യ ഒരുക്കും. മലയാളി സമാജം നടത്തുന്ന ഓണാഘോഷത്തിന്റെ പോസ്റ്റര്‍ ‘പൊന്നോണം 2025’ റേഡിയോ മലയാളം 98.6 എഫ് എമ്മിന്റെ ഓഫീസില്‍ സമാജം വൈസ് പ്രസിഡന്റ് ബദറുദ്ധീന്‍ റേഡിയോ മലയാളം സിഇഒ അന്‍വര്‍ ഹുസൈന് നല്‍കി പ്രകാശനം ചെയ്തു.

പൊന്നോണത്തെ വരവേല്‍ക്കുന്നതിന് മുന്നോടിയായി ഓഗസ്റ്റ് 29ന് നടക്കുന്ന പായസ മത്സരത്തിന്റെ പോസ്റ്റര്‍, പായസ മത്സര കണ്‍വീനര്‍മായ സിതിന്‍ എം ടി, വിനോദ് കുമാര്‍ ടി എസ്, ജനറല്‍ സെക്രട്ടറി സന്തോഷ് യോഹന്നാന്‍, ബദറുദീന്‍ എന്നിവര്‍ ചേര്‍ന്നു അന്‍വര്‍ ഹുസൈനിനു നല്‍കി പ്രകാശനം ചെയ്തു.
ഓഗസ്റ്റ് 29ന് ലുലു ബര്‍വാ സിറ്റിയില്‍ നടക്കുന്ന ‘പിള്ളേരോണം 2025’ല്‍ പായസ മത്സരത്തോടനുബന്ധിച്ചു ഇല അട മത്സരവും കുട്ടികള്‍ക്കായി കുട്ടി പച്ചടി മത്സരവും കേരളത്തനിമയോടെ കുട്ടികളുടെ ഫാഷന്‍ ഷോയും ഉണ്ടായിരിക്കും. കൈ നിറയെ സമ്മാനങ്ങളാണ് മത്സരാര്‍ഥികള്‍ക്കായി ഒരുക്കുന്നത്.

