കൊച്ചി മെട്രോയിലെ കരാര്‍ തൊഴിലാളികളെ സ്ഥിരപ്പെടുത്തണം

Web Desk
1 Min Read

ആലുവ: കൊച്ചി മെട്രോയില്‍ വിവിധ കരാര്‍ കമ്പനികളില്‍ സ്ഥിര സ്വഭാവത്തോടെ ജോലി ചെയ്തു വരുന്ന മുഴുവന്‍ തൊഴിലാളികളേയും സര്‍വ്വീസില്‍ സ്ഥിരപ്പെടുത്തണമെന്ന് മെട്രോ സ്റ്റാഫ് ആന്‍ഡ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ഐ എന്‍ ടി യു സി സമ്മേളനം സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു.

city exchange

എണ്‍പത് ശതമാനത്തോളം വരുന്ന കരാര്‍ തൊഴിലാളികളെ കൊണ്ടാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നതെന്ന് യൂണിയന്‍ വിലയിരുത്തി. ആവര്‍ത്തന സ്വഭാവമുള്ള ഈ ജോലികള്‍ കരാര്‍ തൊഴിലാളികള്‍ കുറഞ്ഞ ശമ്പളത്തിന് ചെയ്തു വരികയാണ്.

തൊഴിലാളികളുടെ ദീര്‍ഘകാല കരാറില്‍ ഉള്‍പ്പെട്ടിട്ടുള്ള ആനുകൂല്യങ്ങളില്‍ മെട്രോ മാനേജ്‌മെന്റ് ഏകപക്ഷീയമായി വെട്ടിച്ചുരുക്കുകയാണെന്ന് യൂണിയന്‍ ആരോപിച്ചു. ഇതിനെതിരെ പ്രക്ഷോഭ നടപടികള്‍ ആരംഭിക്കാന്‍ തീരുമാനിച്ചു.

കടത്തു കടവ് സാംസ്‌കാരിക കേന്ദ്രത്തില്‍ നടന്ന നേതൃസമ്മേളനം ഐ എന്‍ ടി യു സി ദേശീയ സമിതി അംഗം വി പി ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ബിന്ദു വിജയന്‍ അധ്യക്ഷത വഹിച്ചു. കെ എസ് യു സംസ്ഥാന ജനറല്‍ സെക്രട്ടറി മിവ ജോളി മുഖ്യ പ്രഭാഷണം നടത്തി. യു ഡി എഫ് നിയോജകമണ്ഡലം ചെയര്‍മാന്‍ ലത്തീഫ് പൂഴിത്തറ, നെടുമ്പാശ്ശേരി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ എന്‍ കൃഷ്ണകുമാര്‍, ദേശീയ കായിക വേദി ജില്ല പ്രസിഡന്റ് അഡ്വ. ജോര്‍ജ്ജ് ജോണ്‍ വാലത്ത് എന്നിവര്‍ മുഖ്യഅതിഥികളായി പങ്കെടുത്തു.

- Advertisement -
Ad image

നേതാക്കളായ പ്രിന്‍സ് വെള്ളറയ്ക്കല്‍, രാജീവ് മുതിരക്കാട്, കൗണ്‍സിലര്‍ കെ ജയകുമാര്‍, നസീര്‍ ചൂര്‍ണിക്കര, ഷിജോ തച്ചപ്പിള്ളി, രഞ്ജിത് കൊച്ചുവീടന്‍, ആന്റോ എഡ്വിന്‍ ബേബി, ആല്‍ഫിന്‍ രാജന്‍, കെ എസ് യു സംസ്ഥാന ജനറല്‍ സെക്രട്ടറി അല്‍ അമീന്‍ അഷറഫ്, ബ്ലോക്ക് പ്രസിഡന്റ് മുഹമ്മദ് നിസാം എ എല്‍ എന്നിവര്‍ പ്രസംഗിച്ചു.

Share This Article
Leave a Comment
error: Content is protected !!