Connect with us

Business

വര്‍മ്മ ഹോംസിന്റെ പുതിയ ലോഗോ പ്രകാശനം ചെയ്തു

Published

on


കൊച്ചി: കേരളത്തിലെ പ്രമുഖ ബില്‍ഡറായ വര്‍മ്മ ഹോംസ് റീബ്രാന്‍ഡിംഗ് നടപടികളുടെ ഭാഗമായി പുതിയ ലോഗോയും ടാഗ് ലൈനും പുറത്തിറക്കി. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ തിരുവിതാംകൂര്‍ രാജകുടുംബാംഗം ഗൗരി പാര്‍വതി ഭായിയാണ് പുതിയ ലോഗോ പ്രകാശനം ചെയ്തത്.

പുതിയ ലോഗോയ്ക്കൊപ്പം ‘എ ലെഗസി ഓഫ് ഫൈന്‍ ലിവിംഗ്’ എന്ന ടാഗ്ലൈനും വര്‍മ്മ ഹോംസ് റീബ്രാന്‍ഡിംഗിന്റെ ഭാഗമായി സ്വീകരിച്ചതായി കമ്പനി മാനേജിംഗ് ഡയറക്ടര്‍ കെ അനില്‍ വര്‍മ്മ അറിയിച്ചു. ആധുനികവും എന്നാല്‍ പാരമ്പര്യ മൂല്യങ്ങളില്‍ അടിയുറച്ചതുമായ ഒരു ബ്രാന്‍ഡായി നിലകൊള്ളും എന്നതാണ് ഇതിലൂടെ തങ്ങള്‍ ലക്ഷ്യം വയ്ക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു.

വിഭാവനം ചെയ്യുന്നതിനേക്കാള്‍ എന്നും ഒരുപടി മുന്നില്‍ നില്‍ക്കാനുള്ള പരിശ്രമമാണ് വര്‍മ്മ ഹോംസിന്റെ വിജയരഹസ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കുറഞ്ഞ കാലം കൊണ്ട് തന്നെ ജനഹൃദയങ്ങളില്‍ മികച്ച ബില്‍ഡറെന്ന പ്രതിച്ഛായ നേടിയെടുക്കാന്‍ വര്‍മ്മ ഹോംസിന് കഴിഞ്ഞു. എഞ്ചിനീയറിംഗ് രംഗത്തെ അദ്ദേഹത്തിന്റെ വര്‍ഷങ്ങളുടെ പ്രവൃത്തി പരിചയവും ആത്മാര്‍ഥമായ സമര്‍പ്പണവും കൊണ്ടാണെന്ന് നമുക്കുറപ്പിക്കാം.

2016ല്‍ കൊച്ചി കേന്ദ്രമായി പ്രവര്‍ത്തനം ആരംഭിച്ച വര്‍മ്മ ഹോംസിന് തിരുവനന്തപുരം, തൃശൂര്‍ എന്നിവിടങ്ങളില്‍ പ്രൊജക്ടുകളും യു എ ഇയില്‍ സാന്നിധ്യവുമുണ്ട്. 2026 ആകുമ്പോഴേക്കും 25 പ്രോജക്ടുകള്‍ പൂര്‍ത്തിയാക്കുക എന്ന ലക്ഷ്യമാണ് കമ്പനിയ്ക്കുള്ളത്. ബില്‍ഡേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ 2022ലെ മികച്ച ബില്‍ഡര്‍ക്കുള്ള അവാര്‍ഡും വര്‍മ്മ ഹോംസിനെ തേടിയെത്തിയിട്ടുണ്ട്.

ആഗോളവാര്‍ത്ത സോഷ്യല്‍ മീഡിയകളിലേക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:

വാട്സ്ആപ് ഗ്രൂപ്പിന്‌:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb

ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha

ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1

ട്വിറ്റര്‍:
https://twitter.com/aagolavartha

ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/

യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g

ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

Advertisement

error: Content is protected !!