ഭിന്നശേഷിക്കാരനെയും മകനെയും ആക്രമിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍

Web Desk
1 Min Read

പറവൂര്‍: ഭിന്നശേഷിക്കാരനെയും മകനെയും ആക്രമിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റിലായി. കുഴുപ്പിള്ളി മുനമ്പം ഹാര്‍ബര്‍ റോഡില്‍ കിഴക്കേടത്ത് വീട്ടില്‍ സനീഷ് (ഈഗിള്‍ സനീഷ്- 33), പള്ളിപ്പുറം കോണ്‍വെന്റ് റോഡ് തേവല്‍ വീട്ടില്‍ സനീഷ് (27) എന്നിവരെയാണ് മുനമ്പം പൊലീസ് അറസ്റ്റ് ചെയ്തത്.

city exchange

ചെറായി ഭാഗത്തുള്ള ശിവദാസും മകനുമാണ് ആക്രമണത്തിന് ഇരയായത്. ഞായറാഴ്ച ഉച്ചയ്ക്ക് ചെറായി കെ എസ് ഇ ബി ഓഫീസിന് സമീപം വച്ചായിരുന്നു സംഭവം.

ശിവദാസിന്റെ പരിചയക്കാരനായ സൈനനെ പ്രതികള്‍ ആക്രമിക്കുന്നത് തടഞ്ഞതിനായിരുന്നു ഇവരെ ആക്രമിച്ചത്. സംഭവ ശേഷം ഒളിവില്‍ പോയ പ്രതികളെ മുനമ്പം പോത്തന്‍ വളവിന് സമീപമുള്ള വസന്ത് നഗര്‍ ഭാഗത്ത് നിന്നാണ് പിടികൂടിയത്.

മുനമ്പം പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിലുള്ളയാളാണ് ഈഗിള്‍ സനീഷ്. ഇയാള്‍ക്കെതിരെ മുനമ്പം, എളമക്കര പൊലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകളുണ്ട്. ഇന്‍സ്‌പെക്ടര്‍ എം വിശ്വംഭരന്‍, എസ് ഐ ടി എസ് സനീഷ്, എസ് സി പി ഒ കെ ആര്‍ സുധീശന്‍, സി പി ഒമാരായ സി വി വികാസ്, കെ കെ അന്‍വര്‍ ഹുസൈന്‍, വി എസ് ലെനീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

- Advertisement -
Ad image
TAGGED:
Share This Article
Leave a Comment
error: Content is protected !!