

ആലുവ: കേരള അര്‍ബന്‍ ഡെവലപ്‌മെന്റ് കൗണ്‍സിലും കേരള മാപ്പിള കലാഭവനും ചേര്‍ന്ന് സംഘടിപ്പിച്ച പുരസ്‌കാര വിതരണവും സെമിനാറും എ ഐ സി സി അംഗവും വീക്ഷണം ഡയറക്ടറുമായ ജെയ്‌സണ്‍ ജോസഫ് ഉദ്ഘാടനം ചെയ്തു.

മനുഷ്യരെ ഒന്നിപ്പിക്കുവാന്‍ ജാതീയ ചിന്തകളും രാഷ്ട്രീയവും മറന്ന് സാംസ്‌കാരിക നായകന്മാരും കലാകാരന്‍മാരും മുന്നിട്ടിറങ്ങണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവര്‍ക്കുള്ള പുരസ്‌കാര വിതരണം ജില്ലാ ഉപഭോകതൃ തര്‍ക്ക പരിഹാര കമ്മീഷന്‍ പ്രസിഡന്റ് ഡി ബി ബിനു നിര്‍വഹിച്ചു.

അബ്ദുള്ള കരുവാരക്കുണ്ട്, ഐ പി സിദ്ദിഖ്, ലൈല റസാഖ്, എ ആര്‍ രതീശന്‍, സഹീര്‍ അലി, ഷാജി ഇടപ്പള്ളി, ഷൈജല്‍ ഒടുങ്ങാക്കാട്, ജൂനിയര്‍ മെഹബൂബ് കൊച്ചി, ഇശല്‍ ഇമ്പം സംഗീത സാഹിത്യ വേദി, നിസാര്‍ പള്ളത്ത് എന്നിവര്‍ക്ക് പുരസ്‌കാരങ്ങള്‍ നല്‍കി.
കേരള മാപ്പിള കലാഭവന്‍ പ്രസിഡന്റ് കുഞ്ഞുമോന്‍ അധ്യക്ഷത വഹിച്ചു. താഹിര്‍ ഇസ്മായില്‍ ചങ്ങരകുളം, ഡോ. രജിത് കുമാര്‍, റോയി മണപ്പിള്ളി, റോട്ടറി ക്ലബ് കളമശ്ശേരി പ്രസിഡന്റ് എം ഡി വര്‍ഗീസ്, സിന്ധു ഹരീഷ്, കെ എ നിഷാദ്, അനില ജോജോ എന്നിവര്‍ പ്രസംഗിച്ചു.

