

ദോഹ: സുസ്ഥിരമായ സാമ്പത്തിക പ്രവര്‍ത്തനങ്ങളും കുതിച്ചുയരുന്ന നിക്ഷേപങ്ങളും ഈ വര്‍ഷത്തെ എഫ് ഡി ഐ സ്റ്റാന്‍ഡ്ഔട്ട് വാച്ച്ലിസ്റ്റില്‍ ഖത്തറിനെ ഒന്നാം സ്ഥാനത്തെത്തിച്ചു.

സമീപകാല ട്വീറ്റില്‍, രാജ്യത്തിന്റെ അഭിവൃദ്ധി പ്രാപിക്കുന്ന സമ്പദ്വ്യവസ്ഥ വരും വര്‍ഷങ്ങളില്‍ ‘നല്ല സ്ഥാനത്താണ്’ എന്ന് ഖത്തറിന്റെ ഇന്റര്‍നാഷണല്‍ മീഡിയ ഓഫീസ് പറഞ്ഞു. ഇത് ബിസിനസുകള്‍ക്കും നിക്ഷേപകര്‍ക്കും വൈവിധ്യമാര്‍ന്ന പ്രോത്സാഹനങ്ങളും സംരംഭങ്ങളും നടപ്പിലാക്കാന്‍ വഴിയൊരുക്കുന്നു.

സമീപ വര്‍ഷങ്ങളില്‍ ഖത്തറിന്റെ സാമ്പത്തിക നിലപാട് നിരവധി അന്താരാഷ്ട്ര ഏജന്‍സികള്‍ വിലയിരുത്തുകയും സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.
ഫിച്ച് റേറ്റിംഗ്‌സ് അനുസരിച്ച് ഫ്‌ളെക്‌സിബിള്‍ പബ്ലിക് ഫിനാന്‍സ് ഘടനയും പ്രതിശീര്‍ഷ ജി ഡി പിയുടെ ഉയര്‍ന്ന അനുപാതവും കൂടാതെ ശക്തമായ പരമാധികാര അറ്റ വിദേശ ആസ്തി നിലയും കാരണം രാജ്യം എ എ റേറ്റിംഗില്‍ സ്ഥാനം നിലനിര്‍ത്തിയിട്ടുണ്ട്.
സുസ്ഥിരമായ സാമ്പത്തിക വളര്‍ച്ചയ്ക്കും അതിന്റെ സംരംഭക അന്തരീക്ഷം വികസിപ്പിക്കുന്നതിനുമായി ഖത്തര്‍ ബിസിനസ് സൗഹൃദ നടപടികള്‍ തുടരുകയാണെന്ന് ഇന്റര്‍നാഷണല്‍ മീഡിയ ഓഫീസ് അറിയിച്ചു.
നേരിട്ടുള്ള വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതിനും അന്താരാഷ്ട്ര നിക്ഷേപകര്‍ക്ക് മത്സരാധിഷ്ഠിത ആനുകൂല്യങ്ങളും സൗകര്യങ്ങളും ആസ്വദിക്കുന്നതിനായി ഖത്തര്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും പറയുന്നു.
ഇംഗ്ലീഷ് പൊതുനിയമത്തെ അടിസ്ഥാനമാക്കിയുള്ള നിയമപരമായ അന്തരീക്ഷം, ഏത് കണ്‍വേര്‍ട്ടിബിള്‍ കറന്‍സിയിലും നടത്താവുന്ന കൈമാറ്റങ്ങള്‍, 100 ശതമാനം വരെ വിദേശ ഉടമസ്ഥത, ലാഭം സ്വദേശത്തേക്ക് കൊണ്ടുപോകല്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നതായും മീഡിയ ഓഫീസ് ചൂണ്ടിക്കാട്ടി.

