എം എം മണി എം എല്‍ എ സാംസ്‌കാരിക കേരളത്തിനപമാനം

Web Desk
1 Min Read

ദോഹ: കെ കെ രമ എം എല്‍ എയ്‌ക്കെതിരെ സി പി എം മുന്‍ മന്ത്രി എം എം മണി നിയമസഭയില്‍ നടത്തിയ ക്രൂരമായ പരാമര്‍ശം സാംസ്‌കാരിക കേരളത്തിനാകെ അപമാനമാണെന്ന് ഒ ഐ സി സി ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് സമീര്‍ ഏറാമല പ്രസ്താവനയില്‍ പറഞ്ഞു.

city exchange

വനിതാ എം എല്‍ എയെ ക്രൂരമായി പരിഹസിച്ച എം എം മണി നിയമസഭയെയും സാംസ്‌കാരിക കേരളത്തേയും മുഴുവന്‍ വനിതകളേയും കൂടിയാണ് ആക്ഷേപിച്ചത്.
മുന്‍കാലങ്ങളിലും ഇത്തരം തരംതാണ പ്രയോഗങ്ങള്‍ പല സ്ഥലത്തും അനവസരത്തിലും നടത്തിയിട്ടുള്ള മുന്‍മന്ത്രിയെ തിരുത്താനോ നിയന്ത്രിക്കാനോ സി പി എമ്മും മുഖ്യമന്ത്രിയും തയ്യാറാവാത്തതാണ് ഇദ്ദേഹം തുടര്‍ച്ചയായി ഇത്തരം തരം താണ പ്രസ്താവനകളും പരാമര്‍ശങ്ങളും ആവര്‍ത്തിക്കുന്നത്.

കേന്ദ്രത്തില്‍ ബി ജെ പി ഗവണ്മെണ്ട് വിമര്‍ശനങ്ങളും ആരോപണങ്ങളും ഭയന്ന് സാമാന്യ ഉപയോഗത്തിലിരിക്കുന്ന സഭ്യമായ പദങ്ങളെ അണ്‍പാര്‍ലിമെന്ററിയാക്കി ഏകാധിപത്യപരമായ നടപടി സ്വീകരിച്ചു പ്രതിപക്ഷത്തിന്റെ വായടപ്പിക്കുവാന്‍ ശ്രമിക്കുന്നു.
കേരളത്തില്‍ സി പി എമ്മിന്റെ നേതാക്കള്‍ അണ്‍പാര്‍ലിമെന്ററി പദങ്ങളുപയോഗിച്ച് പ്രതിപക്ഷത്തെ നിശബ്ദമാക്കാന്‍ ശ്രമിക്കുന്നു. ഇതു രണ്ടും സംസ്‌കാര സമ്പന്നരായ കേരളീയ ജനത തിരിച്ചറിയും .
ഒരേ നാണയത്തിന്റെ രണ്ടുവശങ്ങളായി പ്രവര്‍ത്തിക്കുന്ന സി പി എമ്മും ബി ജെ പിയും പ്രതിപക്ഷത്തിന്റെ വായടപ്പിക്കാനുള്ള ശ്രമത്തെ ജനപക്ഷം പരാജയപ്പെടുത്തുമെന്ന് ഓര്‍മിപ്പിക്കുന്നു.

- Advertisement -
Ad image

സി പി എമ്മിന്റെ 51 വെട്ടേററ് വീരചരമം പ്രാപിച്ച ചന്ദ്രശേഖരന്റെ ധീരപത്‌നി നിയസഭ കാണാതിരിക്കാന്‍ യു ഡി എഫിനോട് പയറ്റിയ എല്ലാ തന്ത്രങ്ങളും ജനങ്ങള്‍ പരാജയപ്പെടുത്തിയതിലുള്ള സി പി എം നേതാക്കളുടെ അമര്‍ഷമാണ് ആക്ഷേപമായി കെ കെ രമയ്ക്ക്് നേരെ ഇടയ്കിടെ പുറത്തുവരുന്നത്. ഇതിനെതിരെ ഇടതുപക്ഷ സാംസ്‌കാരിക നായകരും ബുദ്ധിജീവികളും വനിതാ കമ്മീഷനും ഇടതുപക്ഷ വനിതാ സംഘടനകളും മൗനം വെടിയണമെന്നും ഇത്തരം അപമാനകരവും ക്രൂരവുമായ പരാമര്‍ശങ്ങള്‍ നടത്തിയ മുന്‍മന്ത്രി പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്നും സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് സമീര്‍ ഏറാമല ആവശ്യപ്പെട്ടു.

Share This Article
Leave a Comment
error: Content is protected !!