

ദോഹ: പൊതുജനങ്ങള്‍ക്കും അംഗങ്ങള്‍ക്കും എളുപ്പത്തിലും കാര്യക്ഷമമായും 24 മണിക്കൂറും ബന്ധപ്പെടാന്‍ പുതിയ വാട്‌സ്ആപ്പ് നമ്പറും ലാന്‍ഡ് ലൈനും സജ്ജമാക്കി പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡ്. എട്ട് ലക്ഷത്തിലധികം അംഗങ്ങളും ഇതില്‍ നിന്ന് 65,000 പേര്‍ പെന്‍ഷന്‍ വാങ്ങുകയും ചെയ്യുന്ന രീതിയില്‍ ക്ഷേമനിധി പ്രവര്‍ത്തനങ്ങള്‍ വളര്‍ന്നതോടെയാണ് പുതിയ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയത്.

ഈ സാഹചര്യങ്ങള്‍ പരിഗണിച്ച് വാട്‌സപ്പ് മുഖാന്തരം ഉള്ള അന്വേഷണങ്ങള്‍ക്ക് മാത്രമായി
0091 7736850515 എന്ന നമ്പറും ലാന്‍ഡ് ലൈനായി 0091484 3539120 എന്ന നമ്പറും ഉപയോഗിക്കാവുന്നതാണ്.

നേരത്തെ, ഓരോ ജില്ലക്കാര്‍ക്കും ഓഫീസ് സമയങ്ങളില്‍ ബന്ധപ്പെടാനുള്ള നമ്പറുകളും ഇന്ത്യയില്‍ നിന്ന് വിളിക്കാവുന്ന ടോള്‍ ഫ്രീ നമ്പറും സജ്ജമാക്കിയിട്ടുണ്ട്.
