ഔട്ട്റീച്ച് ഖത്തര്‍ ശിശുദിനാഘോഷം ‘അഗ്‌ല കദം’ സംഘടിപ്പിച്ചു

Web Desk
1 Min Read

ദോഹ: ഖത്തറിലെ ഇന്ത്യന്‍ എംബസിയുടെ ആഭിമുഖ്യത്തില്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറത്തിന്റെ അസോസിയേറ്റ് ഓര്‍ഗനൈസേഷനായ ഔട്ട്റീച്ച് ഖത്തര്‍ അഗ്ല കദം എന്ന പേരില്‍ ശിശുദിനം ആഘോഷിച്ചു. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളെയും അവരുടെ രക്ഷിതാക്കളെയും സഹായിക്കുന്നതിനുള്ള കമ്മ്യൂണിറ്റി സംരംഭമാണ് ഔട്ട്‌റീച്ച് ഖത്തര്‍.

city exchange

ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ മുഖ്യാതിഥിയായിരുന്നു. ഉപദേശക സമിതി ചെയര്‍മാന്‍ പി എന്‍ ബാബുരാജന്‍, ഔട്ട്‌റീച്ച് ഖത്തര്‍ പ്രസിഡന്റ് അവിനാഷ് ഗെയ്ക്വാദ്, ഔട്ട്റീച്ച് ഖത്തര്‍ ജനറല്‍ സെക്രട്ടറി സമീര്‍ മൂസ, ഐ സി സി ആക്ടിംഗ് പ്രസിഡന്റ് സുബ്രഹ്മണ്യ ഹെബ്ബഗെലു, ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ പ്രസിഡന്റ് ഇ പി അബ്ദുള്‍റഹ്മാന്‍, ശാന്തി നികേതന്‍ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ റഫീഖ് റഹീം, ഐ സി സി ജനറല്‍ സെക്രട്ടറി മോഹന്‍ കുമാര്‍, ഡോ. മനോജ് കെ എം, ഫിലിപ്പ് സ്മീദ്, പരംജിത് സിംഗ്, സുസ്മിത പട്‌നായിക്, ഉത്കലിക, ഡോ. ദേബ്, സലിം അബൂബക്കര്‍, ഡോ. ഷീന, വെങ്കപ്പ ഭാഗവതുല. പണിഹാരം ചൂഡാമണി, എം എസ് ലക്ഷ്മി ചൊക്കലിംഗം, ഔട്ട് റീച്ച് ഖത്തര്‍ ഓണററി ട്രഷറര്‍ കൃഷ്ണകുമാര്‍ ബന്ദകവി എന്നിവര്‍ പ്രസംഗിച്ചു.

ഔട്ട്റീച്ച് ഖത്തറിന്റെ വാര്‍ഷിക ബുള്ളറ്റിന്‍ 2023-24 സ്പാന്‍ഡാനിന്റെ ആദ്യ ലക്കം അംബാസഡര്‍ വിപുല്‍ പ്രകാശനം ചെയ്തു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!