

ദോഹ: ജൂലായ് 26 മുതല്‍ ഓഗസ്റ്റ് 11 വരെ നടക്കുന്ന പാരീസ് 2024 ഒളിമ്പിക്സിലും പാരാലിമ്പിക് ഗെയിംസിലും പങ്കെടുക്കാന്‍ ഖത്തര്‍ സുരക്ഷാ സേന ഫ്രഞ്ച് തലസ്ഥാനത്തെത്തി.

വിമാനത്താവളത്തിലെത്തിയ സേനയെ ഫ്രഞ്ച് ആഭ്യന്തര മന്ത്രാലയത്തിലെ ഡയറക്ടറേറ്റ് ഓഫ് ഇന്റര്‍നാഷണല്‍ സെക്യൂരിറ്റി കോഓപ്പറേഷന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ ഇമ്മാനുവല്‍ മെല്‍കെര്‍ണിയയുടെ നേതൃത്വത്തിലുള്ള മുതിര്‍ന്ന ഫ്രഞ്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കൊപ്പം ഫ്രഞ്ച് റിപ്പബ്ലിക്കിലെ ഖത്തര്‍ അംബാസഡര്‍ ശൈഖ് അലി ബിന്‍ ജാസിം അല്‍ താനിയും പാരീസിന്റെ സുരക്ഷയ്ക്കായി ഖത്തര്‍ സുരക്ഷാ സേനാ കമാന്‍ഡര്‍ ബ്രിഗേഡിയര്‍ ജനറല്‍ നവാഫ് മജിദ് അല്‍ അലിയും സ്വീകരിച്ചു.
