

ന്യൂഡല്‍ഹി: ഫ്രാന്‍സ് പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ഇമ്മാനുവല്‍ മക്രോണിനെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു. പ്രിയസുഹൃത്തെന്നാണ് അഭിനന്ദന സന്ദേശത്തില്‍ മക്രോണിനെ പ്രധാനമന്ത്രി മോദി വിശേഷിപ്പിച്ചത്.

മാക്രോണിന്റെ വിജയം ഇന്ത്യ- ഫ്രാന്‍സ് തന്ത്രപ്രധാന കൂട്ടുകെട്ട് കൂടുതല്‍ ശക്തിപ്പെടുത്തി ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ അവസരമൊരുക്കുമെന്ന് മോദി അഭിനന്ദന കുറിപ്പില്‍ ചൂണ്ടിക്കാണിച്ചു. മറീന്‍ ലെ പെനിനെ പാരജയപ്പെടുത്തിയാണ് നാല്പത്തിനാലുകാരനായ ഇമ്മാനുവല്‍ മക്രോണ്‍ വീണ്ടും പ്രസിന്റായി തെരഞ്ഞെടുക്കപ്പെട്ടത്.

യുക്രെയ്ന്‍ യുദ്ധത്തില്‍ റഷ്യക്കെതിരെ എടുത്ത ശക്തമായ നിലപാടാണ് മക്രോണിനെ രണ്ടാംതവണയും ഫ്രഞ്ച് പ്രസിഡന്റ് പദവിയിലേക്കെത്തിച്ചത്. മക്രോണിന്റെ വിജയം യൂറോപ്യന്‍ യൂണിയനും ആശ്വാസകരമാണെന്നാണ് വിലയിരുത്തല്‍.
