
കൊച്ചി: കേരളത്തിലെ പ്രമുഖ കുടുംബ ബിസിനസ് സാരഥികളും കുടുംബ ബിസിനസ് കണ്‍സള്‍ട്ടിംഗ് രംഗത്തെ മുന്‍നിര വിദഗ്ധരും ഒരുമിക്കുന്ന ഫാമിലി ബിസിനസ് കോണ്‍ക്ലേവ് 25ന് കൊച്ചിയില്‍ ക്രൗണ്‍ പ്ലാസയില്‍ നടക്കും.

ധനം ബിസിനസ് മീഡിയയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന രണ്ടാമത് ഫാമിലി ബിസിനസ് കോണ്‍ക്ലേവില്‍ കല്യാണ്‍ ജൂവല്ലേഴ്സ് മാനേജിംഗ് ഡയറക്ടര്‍ ടി എസ് കല്യാണരാമന്‍ മുഖ്യപ്രഭാഷണം നടത്തും. അഭിപ്രായ ഭിന്നതകള്‍ രമ്യമായി പരിഹരിച്ച് എങ്ങനെ കുടുംബ ബിസിനസ് വളര്‍ത്താമെന്ന വിഷയത്തെ കുറിച്ച് ഫാമിലി ബിസിനസ് കണ്‍സള്‍ട്ടിംഗ് രംഗത്തെ പ്രമുഖന്‍ പ്രൊഫ. കാവില്‍ രാമചന്ദ്രന്‍ പ്രഭാഷണം നിര്‍വഹിക്കും.

മുത്തൂറ്റ് ഫിനാന്‍സ് എം ഡി ജോര്‍ജ് അലക്സാണ്ടര്‍ മുത്തൂറ്റ്, ബി എ എഫ് കണ്‍സള്‍ട്ടന്റ്സ് സ്ഥാപകനും മാനേജിംഗ് പാര്‍ട്ണറുമായ അനില്‍ സയ്നാനി, സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് മാനേജിംഗ് ഡയറക്ടര്‍ അജു ജേക്കബ്, എ വി എ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഡോ. എ വി അനൂപ്, ഫാമിലി ബിസിനസ് അഡൈ്വസറും സി ഇ ഒ കോച്ചുമായ എം എസ് എ കുമാര്‍, ഗ്രൂപ്പ് മീരാന്‍ ചെയര്‍മാന്‍ നവാസ് മീരാന്‍ തുടങ്ങി 25ലേറെ പേര്‍ കോണ്‍ക്ലേവില്‍ സംസാരിക്കും.
രാവിലെ ഒന്‍പത് മുതല്‍ രാത്രി ഒന്‍പത് വരെ നീളുന്ന കോണ്‍ക്ലേവില്‍ സംസ്ഥാനത്തിനകകത്തും പുറത്തുനിന്നുമുള്ള മുന്നൂറോളം പേര്‍ സംബന്ധിക്കും.

