
ചിത്രമതില്‍ നാടിന് സമര്‍പ്പിക്കും

തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികാഘോഷത്തിന്റെഭാഗമായി കേരള ലളിതകലാ അക്കാദമി ഒരുക്കുന്ന ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ ഒക്ടോബര്‍ ആറിന് ബുധനാഴ്ച തിരുവനന്തപുരത്ത്ആരംഭിക്കും. ഐതിഹാസികമായ സമരത്തിനും ധീരസേനനികള്‍ക്കുംകലയിലൂടെ അഭിവാദ്യം അര്‍പ്പിക്കുന്നവൈവിധ്യമുള്ള പരിപാടികളാണ് സംസ്ഥാനതലത്തില്‍ നടക്കുക. സാംസ്‌കാരിക വകുപ്പ് മന്ത്രിസജി ചെറിയാന്‍രാവിലെ 11ന് പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കും.

കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ സഹകരണത്തോടെ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ്മതിലില്‍ (പിന്‍ഭാഗം) ഒരുക്കുന്നചിത്രമതില്‍ മന്ത്രി നാടിന് സമര്‍പ്പിക്കും. പ്രൊഫ. വി മധുസൂദനന്‍ നായര്‍, പ്രൊഫ. വി കാര്‍ത്തികേയന്‍ നായര്‍, അക്കാദമി ചെയര്‍മാന്‍ നേമം പുഷ്പരാജ് തുടങ്ങിയവര്‍ സംബന്ധിക്കും.
ദേശീയതലത്തില്‍ മുന്‍നിരയില്‍സമരംനയിച്ച പത്ത് പ്രമുഖ സേനാനികളുടെ ചിത്രമതില്‍വരയ്ക്കുന്നത് പ്രമുഖ കാര്‍ട്ടൂണിസ്റ്റുകളാണ്. കൊച്ചിയിലും കണ്ണൂരിലും തുടര്‍ന്ന് ഇതേരീതിയില്‍ ചിത്രമതില്‍ഒരുക്കും. ഇതോടൊപ്പം ചിത്രകാരന്മാര്‍വരച്ച സ്വാതന്ത്ര്യസമരമുഹൂര്‍ത്തങ്ങളുടെ പെയിന്റിംഗുകളുടെ പ്രദര്‍ശനം തിരുവനന്തപുരം മുതല്‍ കാസര്‍ക്കോടു വരെവിവിധ കേന്ദ്രങ്ങളില്‍നടക്കും. കൂടാതെ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ടസംസ്ഥാനത്തെ പ്രമുഖ സ്ഥലങ്ങളില്‍കലാകാരന്മാരുടെ ക്യാമ്പും പ്രദര്‍ശനങ്ങളും നടക്കുമെന്ന് അക്കാദമിചെയര്‍മാന്‍ നേമം പുഷ്പരാജ് പറഞ്ഞു.
