എഫ് ഐ ആറിലും കൂടുതല്‍ തെളിവുകള്‍; മന്ത്രിപുത്രനെ അറസ്റ്റ് ചെയ്യാതെ അധികൃതര്‍

Web Desk
1 Min Read

ലഖ്നൗ: കര്‍ഷകര്‍ക്കു നേരെ നടന്ന ആക്രമണത്തില്‍ തന്റെ വാഹനമുണ്ടായിരുന്നെങ്കിലും തന്റെ മകനില്ലെന്ന കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ കള്ളം പൊളിയുന്നു. പൊലീസ് എഫ് ഐ ആറില്‍ മന്ത്രി പുത്രന്‍ ആശിഷ് മിശ്രയ്‌ക്കെതിരെ കൂടുതല്‍ റിപ്പോര്‍ട്ടുകള്‍.

city exchange

ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷക പ്രതിഷേധത്തിലേക്ക് ഓടിച്ചു കയറ്റിയ വാഹനത്തില്‍ ആശിഷ് മിശ്ര ഉണ്ടായിരുന്നതായും കര്‍ഷകര്‍ക്കു നേരെ ആശിഷ് മിശ്ര വെടി ഉതിര്‍ത്തതായും പേര് രേഖപ്പെടുത്താതെ എഫ് ഐ ആറില്‍ പരാമര്‍ശിക്കുന്നുണ്ട്. കര്‍ഷകര്‍ക്കു നേരെയുണ്ടായ ആക്രണം നേരത്തെ തയ്യാറാക്കിയ പദ്ധതിയാണെന്നും എഫ് ഐ ആറിലുണ്ട്.

ആയുധ ധാരികളായ ഇരുപതോളം പേര്‍ മൂന്ന് ഫോര്‍ വീലറുകളില്‍ കര്‍ഷക പ്രതിഷേധത്തിലേക്ക് അതിവേഗത്തില്‍ ഓടിച്ചു വരികയായിരുന്നെന്നും വാഹനത്തിന്റെ ഇടതുവശത്ത് നിന്നും വെടിയുതിര്‍ത്തുവെന്നും പ്രഥമ വിവര റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നു. വാഹനത്തില്‍ നിന്ന് ഇറങ്ങി രക്ഷപ്പെടുന്നതിനിടെ വീണ്ടും വെടിയുതിര്‍ക്കുകയും പിന്നീട് കരിമ്പിന്‍ കാട്ടില്‍ ഒളിക്കുകയും ചെയ്തെന്നും എഫ് ഐ ആറിലുണ്ട്.

- Advertisement -
Ad image

കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന, അമിതവേഗം, കലാപമുണ്ടാക്കല്‍ എന്നിവ ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് ഇരുപതോളം പേര്‍ക്കുമെതിരെ എഫ് ഐ ആര്‍ എഴുതിയിരിക്കുന്നത്. എന്നാല്‍ ആശിഷ് മിശ്രയുടെ പേര് എഫ് ഐ ആറില്‍ ചേര്‍ത്തിട്ടില്ല എന്ന വിരോധാഭാസവുമുണ്ട്.

തെളിവുകളും എഫ് ഐ ആറുമുണ്ടെങ്കിലും ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്യാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. കര്‍ഷക പ്രതിഷേധത്തിനിടയിലേക്ക് വാഹനം ഓടിച്ചു കയറ്റുന്നതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സമാധാനപരമായി പ്രതിഷേധിച്ച് നടന്നുപോകുന്ന കര്‍ഷകരെ പിറകില്‍ നിന്നെത്തിയ വാഹനങ്ങളാണ് ഇടിച്ചു തെറിപ്പിച്ച് കടന്നുപോയതെന്നാണ് ദൃശ്യങ്ങള്‍ തെളിയിക്കുന്നത്.

Share This Article
Leave a Comment
error: Content is protected !!