ഇറാനും സൗദിയും നയതന്ത്ര ദൗത്യങ്ങള്‍ പുനഃരാരംഭിക്കാന്‍ കരാര്‍

Web Desk
1 Min Read

ബീജിംഗ്: സൗദി അറേബ്യയും ഇറാനും നയതന്ത്ര ദൗത്യങ്ങള്‍ പുന:രാരംഭിക്കാന്‍ വ്യാഴാഴ്ച പരസ്പരം സമ്മതിച്ചതായി ഇറാന്റെ അര്‍ധ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചു. ബീജിംഗില്‍ വിദേശകാര്യ മന്ത്രിമാര്‍ ധാരണയില്‍ എത്തിയതായി ഐ എസ് എന്‍ എ റിപ്പോര്‍ട്ട് ചെയ്തു.

city exchange

ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ വിമാന സര്‍വീസുകള്‍ പുന:രാരംഭിക്കുന്നതിനുള്ള സാധ്യതകള്‍ പഠിക്കാനും ഇരു രാജ്യങ്ങളിലെയും പൗരന്മാര്‍ക്ക് വിസ നടപടിക്രമങ്ങള്‍ സുഗമമാക്കാനും കരാറില്‍ പറയുന്നുണ്ട്.

ദീര്‍ഘകാലമായി പ്രാദേശികമായി എതിരാളികളാണ് സൗദി അറേബ്യയും ഇറാനും. കഴിഞ്ഞ മാസം ചൈന ഇടനിലക്കാരി പ്രവര്‍ത്തിച്ചാണ് അനുരഞ്ജനത്തിലേക്ക് നീങ്ങിയത്.

- Advertisement -
Ad image

ഏഴ് വര്‍ഷത്തെ പിരിമുറുക്കമാണ് ഇറാനും സൗദിയും തമ്മിലുള്ളത്. ഇതോടെ മധ്യേഷ്യന്‍ എതിരാളികള്‍ തമ്മിലുള്ള സായുധ സംഘട്ടനത്തിനുള്ള സാധ്യത കുറക്കുകയും ചുറ്റുമുള്ള പ്രദേശങ്ങളില്‍ സമാധാനത്തിനും പുതിയ കരാര്‍ വഴി തുറക്കും.

സൗദി അറേബ്യയുടെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള അല്‍-ഇഖ്ബാരിയ ടി വി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അല്‍ സൗദ് രാജകുമാരനും ഹുസൈന്‍ അമിറബ്ദുള്ളാഹിയാനും അഭിവാദ്യം ചെയ്യുന്നത് വ്യഴാഴ്ച രാവിലെ സംപ്രേഷണം ചെയ്തു. എംബസികള്‍ വീണ്ടും തുറക്കുന്നതിന്റെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് ഇരു മന്ത്രിമാരും കൂടിക്കാഴ്ച നടത്തിയതെന്ന് ഇറാന്റെ സ്റ്റേറ്റ് ടി വി പറഞ്ഞു.

2016ന് ശേഷം ഇരു രാജ്യങ്ങളിലെയും മുതിര്‍ന്ന നയതന്ത്രജ്ഞരുടെ ആദ്യ ഔപചാരിക കൂടിക്കാഴ്ചയായിരുന്നു ഇത്.

Share This Article
Leave a Comment
error: Content is protected !!