ലഹരിക്കെതിരെ മനുഷ്യ ചങ്ങല കേരളപ്പിറവി ദിനത്തില്‍

Web Desk
1 Min Read

ചേര്‍ത്തല: മണപ്പുറം സെന്റ് തെരേസാസ് ഹൈസ്‌കൂള്‍ ഒരുക്കുന്ന ലഹരിക്കെതിരെ മനുഷ്യച്ചങ്ങല കേരളപ്പിറവി ദിനത്തില്‍ രാവിലെ 10 മണിക്ക് പൊതുജനപങ്കാളിത്തതോടെ നടക്കും. സെന്റ് തെരേസാസ് ഹൈസ്‌കൂള്‍ മുതല്‍ പൂച്ചാക്കല്‍ തെക്കേക്കര വരെയാണ് ചങ്ങല ഒരുക്കുക.

city exchange

സ്‌കൂളിലെ വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍, ജനപ്രതിനിധികള്‍, പി ടി എ, എം പി ടി എ, ജനജാഗ്രതാ സമിതി അംഗങ്ങള്‍, നാട്ടുകാര്‍, അഭ്യുദയകാംക്ഷികള്‍, പൊലീസ്- എക്‌സൈസ് സേനാഗംങ്ങള്‍ തുടങ്ങിയവര്‍ അണിനിരന്ന് കൈ കോര്‍ക്കുക്കുമെന്ന് ജനജഗ്രതാ സമിതി ഭാരവാഹികള്‍, സ്‌കൂള്‍ മാനേജര്‍ ഫാ. ആന്റോച്ചന്‍ മംഗലശ്ശേരി സി എം ഐ, സ്‌കൂള്‍ ഹെഡ് മിസ്ട്രസ് എലിസബത്ത് പോള്‍, പി ടി എ പ്രസിഡന്റ് പി ആര്‍ സുമേരന്‍, സീനിയര്‍ അസിസ്റ്റന്റ് റെജി എബ്രഹാം എന്നിവര്‍ അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!