എ കെ ഡി എ ദേശീയ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

Web Desk
1 Min Read

കൊച്ചി: ആള്‍ കേരള ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ കണ്‍വെന്‍ഷന്‍ ആള്‍ ഇന്ത്യ കണ്‍സ്യൂമര്‍ പ്രൊഡക്‌സ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് ഫെഡറേഷന്‍ ദേശീയ പ്രസിഡന്റ് ധൈര്യശീല്‍ എച്ച് പാട്ടില്‍ ഉദ്ഘാടനം ചെയ്തു.

city exchange

ധാര്‍മികതയേക്കാള്‍ രാഷ്ട്രീയം മുന്നിട്ടു നില്‍ക്കുന്നിടത്ത് വന്‍കിട കമ്പനികള്‍ അവരുടെ വില നിലവാരത്തില്‍ തിരിച്ചറിയാനാവാത്ത മാറ്റങ്ങളാണ് ഉണ്ടാക്കുന്നതെന്ന് ധൈര്യശീല്‍ എച്ച് പാട്ടീല്‍ പറഞ്ഞു. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ വിതരണക്കാരുടെ സംഘടന ശക്തമായതിനാല്‍ ഇവിടെയുള്ളവര്‍ ഭാഗ്യവാന്മാരാണെന്നും അദ്ദേഹം പറഞ്ഞു.

രക്ഷാധികാരി ഡോ. പി എം ഗണേഷ് റാം, വൈസ് പ്രസിഡന്റ് അര്‍ജുന്‍ ജലാന്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. സംസ്ഥാന പ്രസിഡന്റ് മുജീബുര്‍ റഹ്മാന്‍ എ അധ്യക്ഷത വഹിച്ചു.

- Advertisement -
Ad image

സംസ്ഥാന ജനറല്‍ സെക്രടറി ബിനു മാഞ്ഞാലി, ഉപദേശക ബോര്‍ഡ് ചെയര്‍മാന്‍ ശ്യാമപ്രസാദ് മേനോന്‍, മഹാരാഷ്ട്ര ട്രഷറര്‍ വിജയ നാരായണന്‍, അയ്യപ്പന്‍ നായര്‍, വിന്‍സെന്റ് ജോണ്‍, വത്സലന്‍ എം മേനോന്‍ എന്നിവര്‍ പ്രസംഗിച്ചു.

TAGGED:
Share This Article
Leave a Comment
error: Content is protected !!