കമ്യൂണിസ്റ്റുകാരും മുസ്‌ലിംകളും; പുസ്തകം പ്രകാശനം ചെയ്തു

Web Desk
1 Min Read

ന്യൂഡല്‍ഹി: സീതാറാം യച്ചൂരിയുടെ മുഖവുരയോടെയുള്ള പുസ്തകം കമ്യൂണിസ്റ്റുകാരും മുസ്‌ലിംകളും പ്രകാശനം ചെയ്തു. ന്യൂനപക്ഷം എന്ന നിലയില്‍ മുസ്‌ലിംകള്‍ തൊഴിലാളി വിമോചനത്തില്‍ പ്രധാന പങ്കുവഹിച്ചിരുന്നതായും അതുകൊണ്ടുതന്നെ കമ്യൂണിസം മതത്തിനെതിരാണെന്ന ധാരണയ്ക്ക് യാതൊരു മൂല്യവുമില്ലെന്നും അദ്ദേഹം പറഞ്ഞു.തൊഴിലാളി വര്‍ഗ്ഗത്തിനും പാവപ്പെട്ടവര്‍ക്കുമെതിരെ മുതലാളിമാരെ പിന്തുണച്ചപ്പോള്‍ മാത്രമാണ് കമ്യൂണിസ്റ്റുകള്‍ മത നേതൃത്വത്തെ എതിര്‍ത്തത്. ഇതും സമാനമായ വിമര്‍ശനങ്ങളും പുസ്തകത്തില്‍ വിശകലനം ചെയ്തിട്ടുണ്ട്. കമ്യൂണഇസത്തോടുള്ള മുസ്‌ലിം ചിന്തകരുടെ മനോഭാവത്തിനും മുന്‍കാലങ്ങളില്‍ അവര്‍ പാര്‍ട്ടി വിപ്ലവങ്ങളെ എങ്ങനെ പിന്തുണച്ചു എന്നതിനും പ്രത്യേക ശ്രദ്ധ നല്കുന്നു.
ബംഗാളിലേയും കേരളത്തിലേയും ന്യൂനപക്ഷ ക്ഷേമത്തിനുയുള്ള ഇടതു സര്‍ക്കാരിന്റെ നടപടികളും പുസ്തകം പരിശോധിക്കുന്നു.
ന്യൂഡല്‍ഹിയിലെ അഭിജിത്ത് പബ്ലിഷേഴ്‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. എ എം ആരിഫ് എം പിക്ക് നല്കി സീതാറാം യച്ചൂരി പുസ്തകം പ്രകാശനം ചെയ്തു.

city exchange
Share This Article
Leave a Comment
error: Content is protected !!