സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിന്റെ ഭൂമി ഏറ്റെടുക്കുന്നതിന് നഷ്ടപരിഹാരം നല്കുന്നത് യാഥാര്‍ഥ്യത്തിലേക്ക്

Web Desk
1 Min Read

ആലുവ: സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിന്റെ രണ്ടാംഘട്ടമായ എന്‍ എ ഡി മുതല്‍ മഹിളാലയം വരെയുള്ള ഭാഗത്തെ സ്ഥലം ഏറ്റെടുക്കുന്നതിന്റെ പുരോഗതി വിലയിരുത്തുന്നതിനായി അന്‍വര്‍ സാദത്ത് എം എല്‍ എയുടെ അധ്യക്ഷതയില്‍ കളക്ടറുടെ സാന്നിധ്യത്തില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ സ്ഥലമേറ്റെടുക്കുന്നതിന് റവന്യൂ വകുപ്പ്, റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോര്‍പറേഷന് ഡിസംബര്‍ 17ന് ഫണ്ട് റിക്വസ്റ്റ് നല്‍കണമെന്ന് രേഖാമൂലം ആവശ്യപ്പെടുവാന്‍ തീരുമാനിച്ചതായി എം എല്‍ എ അറിയിച്ചു.

city exchange

നിലവില്‍ പദ്ധതിക്കായി റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോര്‍പറേഷന് കിഫ്ബിയില്‍ നിന്നും അനുമതി ലഭിച്ചത് 437.28 കോടി രൂപയാണെങ്കിലും റോഡിനാവശ്യമായ 74.41 ഏക്കര്‍ സ്ഥലം ഏറ്റെടുക്കുന്നതിന് പുതിയ വാല്യൂവേഷന്‍ അനുസരിച്ച് ഏകദേശം 1000 കോടി രൂപയെങ്കിലും ആവശ്യമാണെന്ന് യോഗം വിലയിരുത്തി.

അനുവദിച്ചതിനേക്കാള്‍ കൂടുതല്‍ തുക ആവശ്യമായതിനാല്‍ അധികമായ തുക റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷന്‍ കിഫ്ബിയില്‍ നിന്നും ആവശ്യപ്പെടുവാന്‍ യോഗം നിര്‍ദ്ദേശിച്ചു. അഡീഷണല്‍ തുകയായതുകൊണ്ട് ഇതിനായി കിഫ്ബി ബോര്‍ഡിന്റെ അംഗീകാരം ആവശ്യമാണ്.

അധികമായിവേണ്ടി വരുന്ന തുക കിഫ്ബിയില്‍ നിന്നും അനുവദിക്കണമെന്ന് അന്‍വര്‍ സാദത്ത് എം എല്‍ എ യോഗത്തില്‍ ആവശ്യപ്പെട്ടു. അധിക തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും കത്ത് നല്‍കുമെന്നും എം എല്‍ എ പറഞ്ഞു.

- Advertisement -
Ad image

യോഗത്തില്‍ കളക്ടര്‍ ഉമേഷ് എന്‍ എസ് കെ, ആര്‍ ഡി ഒ വിഷ്ണുരാജ്, ഡപ്യൂട്ടി കളക്ടര്‍ സിന്ധു പി, കിഫ്ബി നമ്പര്‍ 1 തഹസില്‍ദാര്‍ ദേവരാജന്‍, ആലുവ എല്‍ എ തഹസീല്‍ദാര്‍ രമേഷ്, എന്‍ എച്ച് എല്‍ എ തഹസില്‍ദാര്‍ സോണി ബേബി, ഭൂവുടമകളുടെ പ്രതിനിധിയായ അഷ്റഫ് കളമശ്ശേരി എന്നിവര്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!