

ആലുവ: കര്‍ഷക കൊലപാതകം നടന്ന ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയിലേക്ക് സന്ദര്‍ശനത്തിനെത്തിയ പ്രിയങ്കാ ഗാന്ധിയെ അറസ്റ്റ് ചെയ്ത യോഗി ആദിത്യനാഥിന്റെ സംഘപരിവാര്‍ നടപടിയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് ആലുവ നിയോജകമണ്ഡലം കമ്മിറ്റി പ്രതിഷേധ പന്തം കൊളുത്തി പ്രകടനം സംഘടിപ്പിച്ചു.

യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ഹസീം ഖാലിദ് അധ്യക്ഷത വഹിച്ചു. കെ പി സി സി സെക്രട്ടറി അഡ്വ. ജെബി മേത്തര്‍ ഹിഷാം ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ ലിന്റോ പി ആന്റു, ജിന്‍ഷാദ് ജിന്നാസ്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ഹാരിസ് എടത്തല, അബ്ദുല്‍ റഷീദ്, ബാബു പുത്തനങ്ങാടി, പി ബി സുനീര്‍, യു ഡി എഫ് നിയോജകമണ്ഡലം ചെയര്‍മാന്‍ ലത്തീഫ് പുഴിത്തറ, മുഹമ്മദ് ഷെഫീക്ക്, യൂത്ത് കോണ്‍ഗ്രസ്സ് ബ്ലോക്ക് വൈസ് പ്രസിഡന്റ്മാരായ നിജാസ് കെ ബി, സിറാജ് ചേനക്കര, രാജേഷ് പുത്തനങ്ങാടി, ഷഹബാസ് പി എ, സെബാസ്റ്റ്യന്‍ കരുമത്തി, അബൂബക്കര്‍ സിദ്ധിഖ്, ജിനാസ് ജബാര്‍, അല്‍ അമീന്‍, ഷാഫി എടത്തല, എം എസ് സനു, അന്‍വര്‍ കുന്‍ജാട്ടുകര, രമേശ് കുമാര്‍, റോബിന്‍, കോണ്‍ഗ്രസ് നേതാക്കളായ ആനന്ദ് ജോര്‍ജ്, സി പി നാസര്‍, നസീര്‍ ചൂര്‍ണിക്കര മനുമൈക്കിള്‍, വില്ല്യം ആലത്തറ തുടങ്ങിയവര്‍ സംസാരിച്ചു.
