

കൊച്ചി: ചലച്ചിത്ര- നാടകന്‍ നടന്‍ വി പി ഖാലിദ് അന്തരിച്ചു. വൈക്കത്ത് ഷൂട്ടിങ് ലൊക്കേഷനിലായിരുന്നു അ്ന്ത്യം. കൊച്ചിന്‍ നാഗേഷ് എന്ന പേരിലും ഇദ്ദേഹം അറിയപ്പെട്ടിരുന്നു. മഴവില്‍ മനോരമയിലെ മറിമായം എന്ന ഹാസ്യപരിപാടിയിലെ സുമേഷേട്ടന്‍ എന്ന കഥാപാത്രത്തിലൂടെയാണ് ഏറെ പ്രശസ്തനായത്.

ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന സിനിമയുടെ ലൊക്കേഷനില്‍ ഹൃദയാഘാതമുണ്ടാവുകയായിരുന്നു. ലൊക്കേഷനിലെ ശുചിമുറിയില്‍ വീണ നിലയിലാണ് അദ്ദേഹത്തെ കണ്ടെത്തിയത്.

നാടകങ്ങളിലൂടെ അഭിനയരംഗത്തേക്കെത്തിയ ഖാലിദ് ആലപ്പി തിയേറ്റേഴ്സ് അംഗമായിരുന്നു. അറിയപ്പെടുന്ന ഗായകന്‍ കൂടിയായിരുന്നു അദ്ദേഹം. നാടകങ്ങളില്‍ നടനായിരുന്ന അദ്ദേഹം പിന്നീട് സംവിധായകനും രചയിതാവുമായി. 1973ല്‍ പുറത്തിറങ്ങിയ പെരിയാറിലൂടെയാണ് സിനിമയിലെത്തിയത്.
സൈക്കിള്‍ യജ്ഞക്കാരനായി കലാജീവിതം ആരംഭിച്ച ഖാലിദിന് ഫാ. മാത്യു കോതകത്താണ് കൊച്ചിന്‍ നാഗേഷ് എന്ന പേര് സമ്മാനിച്ചത്.
ഫോര്‍ട്ട് കൊച്ചി ചുള്ളിക്കല്‍ സ്വദേശിയാണ്. ഛായാഗ്രാഹകരായ ഷൈജു ഖാലിദ്, ജിംഷി ഖാലിദ്, സംവിധായകന്‍ ഖാലിദ് റഹ്മാന്‍ എന്നിവര്‍ മക്കളാണ്.

