

കൊച്ചി: അമൃത വിശ്വവിദ്യാപീഠം യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള കൊച്ചി കാമ്പസിലെ അമൃത സ്‌കൂള്‍ ഓഫ് നാനോസയന്‍സസ് ആന്‍ഡ് മൊളിക്യൂലാര്‍ മെഡിസിന്‍ വിഭാഗത്തില്‍ പുതിയതായി ആരംഭിക്കുന്ന ആധുനിക കോഴ്‌സുകളായ എം ടെക്., എം എസ് സി, ബി എസ് സി (ഓണേഴ്‌സ്) കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.

നാനോ ഇലക്ട്രോണിക്‌സ് ആന്റ് നാനോ എഞ്ചിനീയറിംഗിലാണ് എം ടെക് പ്രോഗ്രാം: നാനോ ശാസ്ത്രസാങ്കേതികത ഉപയോഗിച്ചുകൊണ്ടുള്ള അത്യാധുനിക ഇലക്ട്രോണിക്‌സ് ഉപകരണങ്ങളുടെ രൂപകല്പനയാണ് പഠന വിഷയം.

അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ നാനോടെക്നോളജി/ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ്/ ഇലക്ട്രിക്കല്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ്/ കെമിക്കല്‍ എഞ്ചിനീയറിംഗ്/ എയ്‌റോനോട്ടിക്‌സ് എഞ്ചിനീയറിംഗ്/ പോളിമര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ്/ എനര്‍ജി ആന്‍ഡ് എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയറിംഗ്/ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് / മെക്കാട്രോണിക്‌സ് എഞ്ചിനീയറിംഗ്/ മറ്റീരിയല്‍ സയന്‍സ് എഞ്ചിനീയറിംഗ്/ മെറ്റല്ലേര്‍ജിക്കല്‍ എഞ്ചിനീയറിംഗ്/ ന്യൂക്ലിയര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ്/ ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ്/ ബയോടെക്‌നോളജി എന്നിവയിലോ അല്ലെങ്കില്‍ ഏതെങ്കിലും ബന്ധപ്പെട്ട എഞ്ചിനീയറിംഗ് കോഴ്‌സുകളിലോ നേടിയ ബി ഇ/ ബി ടെകോ അഥവാ തത്തുല്യ ബിരുദമോ ആണ് യോഗ്യത.
അല്ലെങ്കില്‍ അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ നാനോടെക്‌നോളജി/ ഫിസിക്‌സ്/ കെമിസ്ട്രി/ മെറ്റീരിയല്‍ സയന്‍സ്/ അപ്ലൈഡ് സയന്‍സ്/ ഇലക്ട്രോണിക്‌സ്/ ബയോടെക്‌നോളജി/ ബയോമെഡിക്കല്‍ സയന്‍സ് എന്നിവയിലോ അല്ലെങ്കില്‍ ഏതെങ്കിലും ബന്ധപ്പെട്ട സയന്‍സ് കോഴ്‌സുകളില്‍ നേടിയ എം എസ് സി അഥവാ തത്തുല്യ എം എസ് സി ബിരുദമോ യോഗ്യത ഉണ്ടായിരിക്കണം.
നാനോ ഇലക്ട്രോണിക്‌സ് ആന്റ് നാനോ എഞ്ചിനീയറിംഗ് എം എസ് സി പ്രോഗ്രാമിന അപേക്ഷിക്കുന്നവര്‍ക്ക് അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ നാനോടെക്‌നോളജി/ ഫിസിക്‌സ്/ കെമിസ്ട്രി/ മെറ്റീരിയല്‍ സയന്‍സ്/ അപ്ലൈഡ് സയന്‍സ്/ ഇലക്ട്രോണിക്‌സ്/ ഫിസിക്‌സ് വിത്ത് കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍/ മാത്തമാറ്റിക്‌സ്/ ബയോടെക്‌നോളജി/ ബയോമെഡിക്കല്‍ സയന്‍സ് എന്നിവയിലോ അല്ലെങ്കില്‍ ഏതെങ്കിലും ബന്ധപ്പെട്ട സയന്‍സ് കോഴ്‌സുകളില്‍ നേടിയ ബി എസ് സി ബിരുദമോ അഥവാ തത്തുല്യമോ ആണ് യോഗ്യത ഉണ്ടായിരിക്കേണ്ടത്.
മോളിക്കുലാര്‍ മെഡിസിന്‍ (വിത്ത് റിസര്‍ച്ച്) ബി എസ് സി (ഓണേഴ്‌സ്) പ്രോഗ്രാമിന് ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ പഠിച്ച് കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെയുള്ള പ്ലസ് ടുവാണ് യോഗ്യത. പുതിയ ദേശീയ വിദ്യാഭ്യാസനയമനുസരിച്ച് പിന്നീടുള്ള അഞ്ച് വര്‍ഷത്തേയ്ക്ക് ഡയറക്ട് പി എച്ച് ഡി പ്രവേശനം ലഭിക്കും.
പ്രവേശന പരീക്ഷ ഇല്ല. യോഗ്യത പരീക്ഷയില്‍ ലഭിച്ച മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ഓണ്‍ലൈന്‍ ഇന്റര്‍വ്യൂവിലൂടെയായിരിക്കും പ്രവേശനം. അപേക്ഷകള്‍ https://aoap.amrita.edu/cappg-22/index/ എന്ന വെബ്‌സൈറ്റ് വിലാസത്തില്‍ ഓണ്‍ലൈനായാണ് നിര്‍വഹിക്കേണ്ടത്. ജൂലൈ 15ന് മുമ്പ് അപേക്ഷകള്‍ സമര്‍പ്പിക്കണം. ക്ലാസുകള്‍ ആഗസ്തിലാണ് ആരംഭിക്കുക.
കൂടുതല്‍ വിവരങ്ങള്‍ക്ക് [email protected] എന്ന ഇ-മെയില്‍ വിലാസത്തിലോ 0484 2858750, 08129382242 എന്നീ ഫോണ്‍ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്. https://amrita.edu/nano/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.

