

രാമന്തളി: രാമന്തളി ശാഖാ മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ രാമന്തളിയുടെ അഭിമാനമായ ചരിത്രകാരനും നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവും മത- സാമൂഹ്യ- രാഷ്ട്രീയ രംഗത്തെ പ്രമുഖനുമായ കെ കെ അസൈനാര്‍ മാസ്റ്ററുടെ നിര്യാണത്തില്‍ വടക്കെ കൊവ്വലില്‍ സര്‍വ്വകക്ഷി അനുശോചന യോഗം സംഘടിപ്പിച്ചു.

പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് പി എം ലത്തീഫ് അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ ജില്ലാ മുസ്ലി ലീഗ് സെക്രട്ടറി കെ ടി സഅദുല്ല മുഖ്യപ്രഭാഷണം നടത്തി. ശാഖാ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി എം അബ്ദുല്‍ നസീര്‍ സ്വാഗതം പറഞ്ഞു. രാമന്തളി മുസ്ലിം ജമാഅത്ത് അസിസ്റ്റന്റ് ഖത്തീബ് സി എച്ച് ഇബ്രാഹിം മദനി പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്കി. മണ്ഡലം മു്സ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ കെ അശ്റഫ്, മുണ്ടക്കാല്‍ ഇബ്രാഹിം എം വി ഗോവിന്ദന്, കരുണാകന്, എ ഒ പി ഹമീദ്, കക്കുളത്ത് അബ്ദുല്‍ ഖാദര്‍, കരപ്പാത്ത് ഉസ്മാന്, അഫ്സല് രാമന്തളി, യു കെ മുഹമ്മദ് കുഞ്ഞി, എം സി റിയാസ് തുടങ്ങിയവര്‍ സംസാരിച്ചു.

നിരവധി വര്‍ഷങ്ങള്‍ രാമന്തളി മുസ്ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറി സ്ഥാനങ്ങള്‍ വഹിച്ച അസൈനാര്‍ മാസ്റ്റര്‍ക്ക് വേണ്ടി രാമന്തളി മുസ്ലിം ജമാഅത്ത് കമ്മിറ്റി മസ്ജിദ് അങ്കണത്തില്‍ സംഘടിപ്പിച്ച അനുശോചന യോഗത്തില്‍ പ്രസിഡണ്ട് സി എം ടി.മുഹമ്മദ് കുഞ്ഞി ഹാജി അധ്യക്ഷത വഹിച്ചു. ഖത്തീബ് സൈതലവി കോയ തങ്ങള്‍ അല്‍ ബുഖാരി ബാഖവി പ്രാര്‍ഥന നടത്തി. ജനറല്‍ സെക്രട്ടറി കെ കെ സി അബ്ദുല്ല സ്വാഗതം പറഞ്ഞു. കരപ്പാത്ത് ഉസ്മാന് ആമുഖ പ്രസംഗം നടത്തി. അലി ഫൈസി, ഹാഫി്ദ് അശ്രഫ് ഫൈസി, എന്‍ എ വി അബ്ദുല്ല, യു കെ മുഹമ്മദ് കുഞ്ഞി പ്രസംഗിച്ചു.

