
കൊച്ചി: വെളിച്ചവും സംസ്‌കാരവും സാമൂഹികതയും ചേരുന്ന ഗ്ലോ കൊച്ചി ആഘോഷം 18, 19 തിയ്യതികളില്‍ എറണാകുളം രാജേന്ദ്ര മൈതാനിയില്‍ നടക്കും. വൈകിട്ട് മൂന്നു മുതല്‍ രാത്രി 12 വരെയാണ് പരിപാടി നടക്കുക.

”ഇല്ലൂമിനേറ്റ് കൊച്ചി” എന്ന പ്രമേയത്തില്‍ നടക്കുന്ന ഗ്ലോ കൊച്ചി പരിപാടിയില്‍ കുടുംബങ്ങള്‍, കലാകാരന്മാര്‍, വിദ്യാര്‍ഥികള്‍, ചെറുകിട സംരംഭകര്‍ തുടങ്ങിയവര്‍ക്ക് പങ്കെടുക്കാവുന്നതാണ്.

എല്‍ ഇ ഡി വസ്ത്രങ്ങളും ആക്‌സസറികളും ഉപയോഗിച്ചുള്ള ഗ്ലോ പരേഡ്, കലയും സാങ്കേതികതയും ചേരുന്ന ഇന്ററാക്ടീവ് ലൈറ്റ് ഇന്‍സ്റ്റലേഷന്‍സ്, സംഗീതം, നൃത്തം, ഡാന്‍ഡിയ തുടങ്ങിയ നൈറ്റ് എന്റര്‍ടെയ്ന്‍മെന്റുകള്‍ അടങ്ങി ലൈവ് പെര്‍ഫോമന്‍സ്, ഫെയ്സ് പെയിന്റിങ്, യു വി ഗെയിമുകള്‍, ഗ്ലോ ആക്ടിവിറ്റികള്‍ ഉള്‍പ്പെടുന്ന കിഡ്‌സ് ഗ്ലോ സോണ്‍, ഭക്ഷണശാലകളും ഹാന്‍ഡ്മേഡ് ഉത്പന്നങ്ങളുമുളള നൈറ്റ് ബസാറിന്റെ
ഫൂഡ് ആന്റ് ഫ്‌ലീ മാര്‍ക്കറ്റ്, പ്രതീക്ഷയുടെ സന്ദേശം പ്രകാശിപ്പിക്കുന്ന കമ്യൂണിറ്റി വാള്‍ ഓഫ് ലൈറ്റ് എന്നിവ ഗ്ലോ കൊച്ചിയിലുണ്ടാവും.
100 രൂപയാണ് ടിക്കറ്റ് ചാര്‍ജ്. വിദ്യാര്‍ഥികള്‍ക്ക് 50 രൂപയും നാലും പേര്‍ അടങ്ങുന്ന സംഘത്തിന് 250 രൂപയുമാണ് നിരക്ക്. കൂടുതല്‍ വിവരങ്ങള്‍ക്ക് 7306200075 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

