

ദോഹ: ബ്രൂണോ ഫെര്‍ണാണ്ടസിന്റെ ഇരട്ട ഗോളില്‍ പോര്‍ച്ചുഗല്‍ പ്രീക്വാര്‍ട്ടറില്‍. യുറുഗ്വായെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് പോര്‍ച്ചുഗല്‍ പരാജയപ്പെടുത്തിയത്. കളിയുടെ 54, 90 + 3 മിനുട്ടിലുമാണ് ബ്രോണോ ഗോളുകള്‍ നേടിയത്.

ബ്രൂണോ ഫെര്‍ണാണ്ടസ് നേടിയ ആദ്യ ഗോള്‍ ആദ്യ നിമിഷങ്ങളില്‍ റൊണാള്‍ഡോയുടെ പേരിലാണ് രേഖപ്പെടുത്തിയത്. പിന്നീടു നടത്തിയ പരിശോധനയിലാണ് ക്രിസ്റ്റിയനോ റൊണാള്‍ഡോ പന്ത് തൊട്ടിട്ടില്ലെന്ന് കണ്ടെത്തിയത്.

കളി ഇഞ്ചുറി ടൈമിലേക്ക് കടന്നതോടെ പെനാല്‍റ്റി ബോക്സില്‍ യുറുഗ്വായ് ഡിഫന്റര്‍ ഹോസെ മരിയ ഹിമിനസിന്റെ കയ്യില്‍ തട്ടിയത് വി എ ആര് പരിശോധനയില്‍ തിരിച്ചറിഞ്ഞതോടെ പോര്‍ച്ചുഗലിന് പെനാല്‍റ്റി ലഭിക്കുകയായിരുന്നു. ബ്രൂണോ ഫെര്‍ണാണ്ടസ് കിക്കെടുത്ത് തന്റേയും പോര്‍ച്ചുഗലിന്റേയും രണ്ടാം ഗോള്‍ സ്കോര്‍ ചെയ്തു.

