റൊണാള്‍ഡോയെ കാണാന്‍ ഫിദയെത്തി; പോര്‍ച്ചുഗല്‍ അംബാസഡര്‍ ആദരിച്ചു

Web Desk
1 Min Read

ദോഹ: ഫിദ ഫാത്തിമയ്ക്കത് സ്വപ്‌ന നിമിഷമായിരുന്നു. ലുസൈല്‍ സ്റ്റേഡിയത്തില്‍ പോര്‍ച്ചുഗലും യുറുഗ്വായും തമ്മിലുള്ള മത്സരം കണ്‍നിറയെ കാണുമ്പോഴും അവളുടെ മുമ്പില്‍ ക്രിസ്റ്റ്യാനോ റോണാള്‍ഡോയായിരുന്നു. അവളുടെ പ്രിയപ്പെട്ട താരം.

city exchange

മലപ്പുറത്തെ തിരൂര്‍ക്കാട് എ എം എച്ച് എസ് എസിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയായ ഫിദ ഫാത്തിമ മനോഹരമായെടുത്ത ഫ്രീ കിക്കാണ് അവളെ ലുസൈല്‍ സ്റ്റേഡിയത്തിനകത്തേക്കെത്തിച്ചത്. ഇഷ്ടതാരത്തെ കാണാനുള്ള അവസരമുണ്ടാക്കിയത്. പ്രമുഖ ട്രാവല്‍ ആന്റ് ടൂറിസം സംരംഭകരായ മൊസാഫിര്‍ ടൂര്‍സ് ആണ് ഫിദക്ക് ലോകകപ്പ് കാണാന്‍ ഖത്തറിലേക്കുള്ള വഴി തുറന്നത്.

പ്രിയതാരം ക്രിസ്റ്റ്യാനോ റോണാള്‍ഡോയെ കാണും മുമ്പ് മറ്റൊരു അത്ഭുതം കൂടി ഫിദയുടെ ജീവിതത്തില്‍ സംഭവിച്ചു. ഖത്തറിലെ പോര്‍്ച്ചുഗല്‍ അംബാസഡര്‍ പൗലോ നെവസ് പൊക്കിഞ്ഞോ ഫിദയെ ആദരിച്ചു. തിരൂര്‍ക്കാട് സ്‌കൂളില്‍ പന്തു തട്ടിക്കളിച്ചൊരു പെണ്‍കുട്ടി തന്റെ ഇഷ്ടങ്ങളിലേക്ക് നടന്നു കയറിയത് എത്ര വേഗമാണ്.

- Advertisement -
Ad image

സ്‌കൂളില്‍ പെണ്‍കുട്ടികള്‍ക്കായി ഫുട്ബാള്‍ ടീം വേണമെന്ന ആഗ്രഹമാണ് ഫിദയെക്കൊണ്ട് ക്ലാസ് ടീച്ചര്‍ക്കൊരു കത്തെഴുതാന്‍ പ്രേരിപ്പിച്ചത്. ആ കത്ത് അര്‍ഹിക്കുന്ന ഗൗരവത്തോടെ സ്വീകരിച്ച സ്‌കൂള്‍ അധികൃതര്‍ക്കും കൊടുക്കണം സല്യൂട്ട്. അങ്ങനെയാണ് സ്‌കൂളില്‍ പെണ്‍കുട്ടികളുടെ ഫുട്ബാള്‍ ടീമുണ്ടായത്.

Share This Article
Leave a Comment
error: Content is protected !!