

ദോഹ: കളിയാരാധകര്‍ ആഗ്രഹിച്ചത് നടന്നു. മറുപടിയില്ലാത്ത ഒരു ഗോളിന് സ്വിറ്റ്‌സര്‍ലാന്റിനെ പരാജയപ്പെടുത്തി ബ്രസീല്‍. നെയ്മറില്ലാതെയാണ് ബ്രസീല്‍ കളത്തിലിറങ്ങിയത്.

ആദ്യ പകുതിയില്‍ ഗോളൊന്നും പിറന്നില്ല. മാത്രമല്ല താരതമ്യേന വിരസമായ കളിയാണ് ഇരു ടീമുകളും പുറത്തെടുത്തത്. കളി തുടങ്ങിയതു മുതല്‍ ഒപ്പത്തിനൊപ്പം കളിച്ച ഇരു ടീമുകള്‍ക്കും ഗോളുകള്‍ക്ക് അധികം അവസരങ്ങള്‍ ലഭിച്ചതുമില്ല. ഇന്ന് ആദ്യം നടന്ന രണ്ടു കളികളിലായി 11 ഗോളുകള്‍ പിറന്നപ്പോഴാണ് ബ്രസീലിന് ഒരു ഗോള്‍ മാത്രം നേടാനായത്.

ഡിഫന്‍സീവ് മിഡ് ഫീല്‍ഡര്‍ കാസെമിറോയാണ് ബ്രസീലിനു വേണ്ടി 83-ാം മിനുട്ടില്‍ ഗോള്‍ നേടിയത്. ഇതോടെ ഫ്രാന്‍സിന് പിന്നാലെ ബ്രസീല്‍ പ്രീ ക്വാര്‍ട്ടറില്‍ കടന്നു.
ഇരു ടീമുകള്‍ക്കും നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും അതൊന്നും ഉപയോഗപ്പെടുത്താന്‍ സാധിച്ചില്ല. അതിനിടെ വിനീഷ്യസ് ജൂനിയര്‍ വല കുലുക്കിയെങ്കിലും ഓഫ്‌സൈഡ് വിളിച്ചതിനാല്‍ ഗോള്‍ നഷ്ടമായി.

