പടക്കക്കടയില്‍ പൊട്ടിത്തെറി; അഞ്ചുപേര്‍ മരിച്ചു

Web Desk
0 Min Read

ചെന്നൈ: കല്ലാകുറിച്ചിയില്‍ പടക്കക്കടയിലുണ്ടായ തീപിടിത്തിലും പൊട്ടിത്തെറിയിലും അഞ്ചു മരണം. കല്ലാകുറിച്ചിയിലെ ശങ്കരപുരത്തെ പടക്കക്കടയില്‍ രാത്രി ഒന്‍പതു മണിയോടെയാണ് തീപിടിത്തമുണ്ടായത്. ഇതില്‍ അഞ്ചു പേരെങ്കിലും മരിച്ചതായാണ് പ്രാഥമിക നിഗമനം. പത്തിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രക്ഷാ പ്രവര്‍ത്തനം തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.

city exchange
Share This Article
Leave a Comment
error: Content is protected !!