മുന്‍ എം പി കെ പി ധനപാലന്‍ അന്തരിച്ചു

Web Desk
1 Min Read

കൊച്ചി: മുന്‍ എം പിയും എറണാകുളം ഡി സി സി പ്രസിഡന്റുമായിരുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ പി ധനപാലന്‍ അന്തരിച്ചു. 76 വയസ്സായിരുന്നു. പറവൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

city exchange

എറണാകുളം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായിരുന്ന അദ്ദേഹം 2009ല്‍ ചാലക്കുടിയില്‍ നിന്ന് ലോക്‌സഭാംഗമായി. 2014ല്‍ തൃശ്ശൂരില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. പറവൂര്‍ നഗരസഭാംഗം, മില്‍മ ചെയര്‍മാന്‍, നോര്‍ത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗം എന്ന നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

2001ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വടക്കേക്കര സീറ്റ് ധനപാലന് നല്‍കിയെങ്കിലും പ്രചാരണം തുടങ്ങിയ ശേഷം പിന്മാറേണ്ടി വന്നു.

കുറച്ചു നാളായി അസുഖ ബാധിതനായ കെ പി ധനപാലന്‍ ഞായറാഴ്ച പറവൂരില്‍ മുഖ്യമന്ത്രി വി ഡി സതീശന് നല്‍കിയ സ്വീകരണ പരിപാടിയിലാണ് അവസാനമായി പങ്കെടുത്തത്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!