NEWS
ഐ സി എ ഐ കോര്‍പറേറ്റ് നിയമങ്ങളില്‍ ഏകദിന സെമിനാര്‍ സംഘടിപ്പിച്ചു

കൊച്ചി: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ എറണാകുളം ബ്രാഞ്ച് കോര്‍പറേറ്റ് നിയമങ്ങള്‍ എന്ന വിഷയത്തില്‍ ഏകദിന സെമിനാര്‍ സംഘടിപ്പിച്ചു. കേരള ലക്ഷദ്വീപ് റജിസ്ട്രാര്‍ ഓഫ് കമ്പനീസ് അരുണ്‍ പ്രസാദ് മുഖ്യാതിഥി ആയിരുന്നു.


പൊതുജനങ്ങളുടെ പണം കമ്പനികള്‍ കൈകാര്യം ചെയ്യുമ്പോള്‍ പുലര്‍ത്തേണ്ട ധാര്‍മികതയും ഉത്തരവാദിത്വവും നിറവേറ്റുന്നുണ്ടോ എന്ന് കൃത്യമായി പരിശോധിച്ച് പ്രൊഫഷണലുകള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. ഓഡിറ്റ് ഡോക്യുമെന്റേഷന്റെ പ്രാധാന്യത്തെ കുറിച്ചും അത് റഗുലേറ്റര്‍മാരില്‍ ഉണ്ടാക്കുന്ന ഗുണങ്ങളെ കുറിച്ചും അദ്ദേഹം വ്യക്തമാക്കി.

ടെക്‌നിക്കല്‍ സെഷനില്‍ ബേബി പോള്‍ എറണാകുളം, ജി എന്‍ രാമസ്വാമി ചെന്നൈ, രാധേഷ് എല്‍ ഭട്ട് എന്നിവര്‍ സംസാരിച്ചു.


ചെയര്‍മാന്‍ ആനന്ദ് എ എസ് സ്വാഗതവും സെക്രട്ടറി രൂപേഷ് രാജഗോപാല്‍ നന്ദിയും പറഞ്ഞു.


