NEWS
വായന മനുഷ്യന്റെ ജ്ഞാന വളര്‍ച്ചക്ക് നിദാനം: പി പ്രകാശ്

കുന്നുംപുറം: വായന മനുഷ്യന്റെ ജ്ഞാനപരമായ വളര്‍ച്ചയ്ക്കുള്ള അടിസ്ഥാനവും സുസംസ്‌കൃതമായ ജീവിതത്തിനും അത്യന്താപേക്ഷിതമാണെന്ന് സാഹിത്യകാരന്‍ പി പ്രകാശ് പറഞ്ഞു. നോര്‍ത്ത് ഇടപ്പള്ളി ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വായന ദിനാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.


കുട്ടിക്കാലം മുതലേ വായനയുടെ ശീലമുണ്ടാകുന്നത് വ്യക്തിത്വ വികസനത്തിനും ആശയവിനിമയ കഴിവുകള്‍ മെച്ചപ്പെടുത്തുന്നതിനും വഴിയൊരുക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


പ്രധാനധ്യാപിക റഹ്മ ബീഗം അധ്യക്ഷത വഹിച്ചു. ശ്രീനന്ദന എന്ന വിദ്യാര്‍ഥിനി തന്റെ പിറന്നാള്‍ സമ്മാനമായി എന്റെ വിദ്യാലയത്തിന് എന്റെ പുസ്തകം എന്ന പദ്ധതിയിലേക്ക് പുസ്തകം നല്‍കി. സാഹിത്യകാരന്‍ അക്ബര്‍ ഇടപ്പള്ളി പദ്ധതി ഉദ്ഘാടനം ചെയ്തു. അയ്യായിരത്തിലധികം പുസ്തക ശേഖരമുള്ള സ്‌കൂള്‍ ലൈബ്രറി ചാര്‍ജ് വഹിക്കുന്ന സന്ധ്യ കെ വിയെ ചടങ്ങില്‍ ആദരിച്ചു.


നവീന്‍ പുതുശ്ശേരി, മാഹിന്‍ ബാഖവി, ബിജിത കാഞ്ഞിരമറ്റം, മുത്തലിബ് എം, മേരി ജീന തുടങ്ങിയവര്‍ സംസാരിച്ചു.


