റോഡിലെ കുഴികള്‍ അടച്ച് സഞ്ചാര യോഗ്യമാക്കണം: അന്‍വര്‍ സാദത്ത് എം എല്‍ എ

Web Desk
1 Min Read

ആലുവ: ആലുവ- മൂന്നാര്‍, ആലുവ- പെരുമ്പാവൂര്‍, ദേശം- വല്ലംകടവ് റോഡുകളില്‍ നിറയെ കുഴികള്‍ രൂപപ്പെട്ട് മഴക്കാലത്ത് അപകടങ്ങള്‍ സംഭവിക്കുന്നത് നിത്യ സംഭവമാണെന്നും എന്നാല്‍ ഈ റോഡുകള്‍ കിഫ്ബിക്ക് കൈമാറിയതിനാല്‍ യാതൊരു വിധ അറ്റകുറ്റപണികള്‍ നടത്തുവാന്‍ പി ഡബ്ല്യു ഡി റോഡ്‌സ് വിഭാഗം തയ്യാറാകുന്നില്ലെന്നും അതിനാല്‍ അടിയന്തിരമായി ഈ റോഡുകളില്‍ അറ്റകുറ്റപ്പണികള്‍ നടത്തി കുഴികള്‍ അടച്ച് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് അന്‍വര്‍ സാദത്ത് എം എല്‍ എ പൊതുമരാമത്തു വകുപ്പുമന്ത്രി പി എ മുഹമ്മദ് റിയാസിന് കത്തയച്ചു.

city exchange

മുന്‍പു പല സന്ദര്‍ഭങ്ങളിലും ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് മന്ത്രിക്ക് കത്തയച്ചിട്ടും യാതൊരു വിധ പരിഹാര നടപടികളും സ്വീകരിക്കാത്തതിലുള്ള പ്രതിഷേധവും എം എല്‍ എ കത്തില്‍ അറിയിച്ചിട്ടുണ്ട്. ജനങ്ങളുടേ ജീവന്‍ പണയം വച്ചുള്ള അലംഭാവം ഉപേക്ഷിച്ച് എത്രയും വേഗം അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി വാഹനാപകടങ്ങള്‍ ഒഴിവാക്കി ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കണമെന്നും കത്തിലൂടെ എം എല്‍ എ ആവശ്യപ്പെട്ടു.

Share This Article
Leave a Comment
error: Content is protected !!