

കോഴിക്കോട്: കാലിക്കറ്റ് പ്രസ് ക്ലബ്ബും വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ കൂട്ടായ്മയായ സായയും പുത്തലത്ത് കണ്ണാശുപത്രിയുമായി സഹകരിച്ച് മാധ്യമ പ്രവര്‍ത്തകര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു.

കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നടന്ന പരിപാടി കെ യു ഡബ്ല്യു ജെ മുന്‍ സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂര്‍ ഉദ്ഘാടനം ചെയ്തു. കാലിക്കറ്റ് പ്രസ് ക്ലബ്ബ് വൈസ് പ്രസിഡന്റ് മുഹമ്മദ് അസ്ലം അധ്യക്ഷത വഹിച്ചു. സായ സെക്രട്ടറി ഹൃദ്യ സഞ്ജീവ് സ്വാഗതം പറഞ്ഞു. പുത്തലത്ത് പി ആര്‍ ഒ കെ പി അനുരഞ്ജ്, ഡോ. ജെന്‍സി, പ്രസ് ക്ലബ്ബ് ജോയിന്റ് സെക്രട്ടറിമാരായ എം ടി വിധുരാജ്, ടി മുംതാസ് സംസാരിച്ചു.
