സ്റ്റഡി ഓസ്ട്രേലിയ റോഡ് ഷോ

Web Desk
1 Min Read

കോഴിക്കോട്: ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ ഏജന്‍സിയായ ദി ഓസ്ട്രിയന്‍ ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റ്മെന്റ് കമ്മിഷന്‍ സ്റ്റഡി ഓസ്ട്രേലിയ റോഡ് ഷോ സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ 12ന് കൊച്ചിയില്‍ ആരംഭിച്ച പരിപാടി 22 വരെ ബെംഗലൂരു, ചെന്നൈ, ഹൈദരാബാദ്, പൂനെ, ജയ്പൂര്‍ തുടങ്ങിയ നഗരങ്ങളിലായി നടക്കും.

city exchange

വിദ്യാഭ്യാസ രംഗത്ത് ഓസ്ട്രേലിയയുടെ മികവു മനസിലാക്കാനുള്ള അവസരവും വിദ്യാര്‍ഥികള്‍, മാതാപിതാക്കള്‍, വിദ്യാഭ്യാസ കൗണ്‍സിലര്‍മാര്‍, സ്ഥാപന മേധാവികള്‍ തുടങ്ങിയവര്‍ക്ക് ഇടപഴകാനുള്ള സൗകര്യങ്ങളും പരിപാടികളിലുണ്ട്.

തെരഞ്ഞെടുക്കാന്‍ ഉദ്ദേശിക്കുന്ന കോഴ്സ് തങ്ങള്‍ക്ക് അനുയോജ്യമാണോ എന്നു തീരുമാനിക്കാന്‍ വിദ്യാര്‍ഥികളെ സഹായിക്കുന്ന കരിയര്‍ മാച്ചര്‍ സ്‌ക്രീന്‍ ഉണ്ട്. സ്റ്റുഡന്റ് വിസ, ഗ്രാജുവേറ്റ് റൂട്ട് തുടങ്ങിയവ ഇമിഗ്രേഷന്‍ ഓഫിസര്‍മാരില്‍ നിന്നും കൃത്യമായി ലഭിക്കും. സ്‌കോളര്‍ഷിപ്പുകള്‍, വിദ്യാര്‍ഥികളുടെ ജീവിതം, സുരക്ഷ തുടങ്ങിയവയെ കുറിച്ചും ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ പ്രതിനിധികളില്‍ നിന്നും അറിയാം.

ഓസ്ട്രേലിയയില്‍ പഠിക്കുന്ന കാര്യത്തില്‍ ഏറ്റവും മികച്ച തീരുമാനമാണ് തങ്ങള്‍ കൈക്കൊള്ളുന്നതെന്ന് ഉറപ്പാക്കാന്‍ വിദ്യാര്‍ഥികളെ സഹായിക്കുന്ന വിധത്തിലാണ് ഇന്ത്യന്‍ വിദ്യാര്‍ഥികളുമായി അടുത്ത് ഇടപഴകുന്നതെന്ന് ഓസ്ട്രേലിയന്‍ ട്രേഡ് ആന്റ് ഇന്‍വെസ്റ്റ്മെന്റ് കമ്മീഷന്‍ (ഓസ്ട്രേഡ്) ഡിജിറ്റല്‍ എജ്യൂക്കേഷന്‍ ഹബ് ഡയക്ടര്‍ഇന്ത്യ വിക് സിങ് പറഞ്ഞു. ലോകോത്തര നിലവാരത്തിലെ വിദ്യാഭ്യാസം, ശക്തമായ തൊഴില്‍ സാധ്യതകള്‍, അതുല്യമായ ജീവിത ശൈലി തുടങ്ങിയവയാണ് ഓസ്ട്രേലിയ ലഭ്യമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓസ്ട്രേലിയയില്‍ പഠിക്കാന്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കുള്ള അവസരങ്ങളെകുറിച്ച് കൂടുതല്‍ വിവരങ്ങള്‍ https://www.studyautsralia.gov.au/india എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!