ശ്രദ്ധേയമായി ഐ സി എഫ് ഖത്തര്‍ ഈദിശല്‍

Web Desk
1 Min Read

ദോഹ: ബലിപെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി ഐ സി എഫ് ഖത്തര്‍ ഈദിശല്‍ സംഗമം നടത്തി. അറിവും ആസ്വാദനവും ഒത്തുചേര്‍ന്ന ഈദിശല്‍ സംഗമം കേരളാ മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി പേരോട് അബ്ദുല്‍ റഹ്‌മാന്‍ സഖാഫി ഉദ്ഘാടനം ചെയ്തു. ആഘോഷങ്ങള്‍ ആരാധനയുടെ ഭാഗമാണെന്നും മതം അനുവദിക്കുന്ന ആസ്വാദനങ്ങള്‍ മാത്രമേ ഇസ്ലാമിക ആഘോഷങ്ങളുടെ ഭാഗമായി നടത്താവൂ എന്നും ഈദ് സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു.
ബലിപെരുന്നാള്‍ ദിനം ഉച്ചക്ക് ഒരു മണിക്ക് ഓണ്‍ലൈനില്‍ നടന്ന സംഗമത്തില്‍ ഐ സി എഫ് ഖത്തര്‍ നാഷണല്‍ പ്രസിഡന്റ് പറവണ്ണ അബ്ദുല്‍ റസാഖ് മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. മാപ്പിള കലാകാരന്‍ കോയ കാപ്പാടും സംഘവും അവതരിപ്പിച്ച ഇശല്‍ വിരുന്ന് ഏറെ ആസ്വാദകരമായിരുന്നു. നൗഫല്‍ ലത്വീഫി (ചെയര്‍മാന്‍ ആര്‍ എസ് സി ഖത്തര്‍), സിദ്ധീഖ് ഹണ്ടോളി (കെ സി എഫ് ഖത്തര്‍), ബഷീര്‍ പുത്തൂപാടം, ഉമര്‍ കെ പി സംസാരിച്ചു.

city exchange
Share This Article
Leave a Comment
error: Content is protected !!