

ദോഹ: ഈദുല്‍ അദ്ഹയുടെ ആദ്യ രണ്ടു നാളുകളില്‍ 580 പേര്‍ ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ ആംബുലന്‍സ് ഉപയോഗപ്പെടുത്തിയെങ്കിലും ക്രിട്ടമിക്കല്‍ എമര്‍ജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തില്ല. ഇവരില്‍ 470 പേരെയാണ് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ചും പ്രതീക്ഷിച്ചതിനേക്കാളും എണ്ണം കുറവാണ് ഈ വര്‍ഷമുണ്ടായതെന്ന് അധികൃതര്‍ അറിയിച്ചു. വാഹനാപകടങ്ങള്‍, വയറുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, പനി, ഹൃദയവുമായി ബന്ധപ്പെട്ട അസുഖങ്ങള്‍, പ്രമേഹം തുടങ്ങിയവയാണ് പ്രധാനമായും ആശുപത്രിയിലാകാനുണ്ടായ അസുഖങ്ങള്‍.

ഈദിന്റെ രണ്ടാം ദിവസം രാവിലെ അഞ്ചിനും വൈകിട്ട് അഞ്ചിനുമിടയില്‍ 270 കേസുകളാണ് ആംബുലന്‍സ് സര്‍വീസ് കൈകാര്യം ചെയ്തത്. അതില്‍ ആറെണ്ണവും വാഹനാപകടങ്ങളും മൂന്നെണ്ണം എയര്‍ ആംബുലന്‍സ് സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തിയതുമായിരുന്നു.

