അന്താരാഷ്ട്ര വനിതാ ചലച്ചിത്ര മേളയില്‍ ഇടം നേടി ഐഷ സുല്‍ത്താനയുടെ ഫ്‌ളഷ്

Web Desk
1 Min Read

കൊച്ചി: നവാഗത സംവിധായിക ഐഷ സുല്‍ത്താനയുടെ ആദ്യ ചിത്രം ഫ്‌ളഷിന് അംഗീകാരം. അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേളയില്‍ ഇടം നേടിയ ചിത്രം കോഴിക്കോട് കൈരളി തിയേറ്ററില്‍ ജൂലായ് 17ന് ഉച്ചയ്ക്ക് 12 മണിക്ക് പ്രദര്‍ശിപ്പിക്കും. 16 മുതല്‍ 18 വരെയാണ് ചലച്ചിത്രമേള.
പൂര്‍ണമായി ലക്ഷദ്വീപില്‍ ചിത്രീകരിച്ച ഇന്ത്യയിലെ ആദ്യ സിനിമയാണ് ഫ്‌ളഷ്.

city exchange

കടലും കരയും ഒരുപോലെ കഥകള്‍ പറയുന്ന സിനിമയാണ് ഫ്‌ളഷ്. കടലിലുള്ള ജീവികളുടെ സ്വഭാവം കരയിലുള്ള മനുഷ്യരുമായി സാമ്യമുണ്ടെന്ന കണ്ടെത്തല്‍ കൂടിയാണ് ഈ സിനിമ. പ്രകൃതിയോട് ഉപമിച്ചു കൊണ്ടാണ് ഫ്‌ളഷ് സിനിമയില്‍ സ്ത്രീകളെ അവതരിപ്പിക്കുന്നത്. എന്തിനും ഏതിനും ആത്മഹത്യയെന്ന ചിന്ത മനസ്സില്‍ കൊണ്ടുനടക്കുന്ന പെണ്‍കുട്ടികള്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട സിനിമയാണിതെന്ന് സംവിധായിക ഐഷ സുല്‍ത്താന പറയുന്നു.

അതിശക്തമായ നായിക കഥാപാത്രവുമായി സിനിമയിലെത്തുന്നത് മുംബൈ മോഡലായ ഡിമ്പിള്‍പോള്‍ ആണ്. പുതുമുഖങ്ങളെ മാത്രം അണിനിരത്തി ഒരുക്കിയ കൊച്ചു സിനിമയാണിത്. പൂര്‍ണമായും ലക്ഷദ്വീപില്‍ വെച്ച് ചിത്രീകരിച്ച ആദ്യ സിനിമയെന്ന പ്രത്യേകതയും ഫ്‌ളഷിനുണ്ട്.

- Advertisement -
Ad image

സിനിമയുടെ ഷൂട്ടിംഗ് സമയത്ത് പോലും ലക്ഷദ്വീപ് ഭരണകൂടത്തില്‍ നിന്നും നേരിട്ട പല ബുദ്ധിമുട്ടുകളും തരണം ചെയ്താണ് ഈ സിനിമ പൂര്‍ത്തിയാക്കാന്‍ സാധിച്ചതെന്ന് സംവിധായിക ഐഷാ സുല്‍ത്താന പറയുന്നു.

‘ഞാന്‍ ഒരു വെള്ളപേപ്പറില്‍ നല്ലൊരു ചിത്രം വരച്ചുണ്ടാക്കാനാണ് ലക്ഷദ്വീപിലേക്ക് പോയത്, ചിത്രം വരച്ച് തുടങ്ങിയപ്പോള്‍ തന്നെയവര്‍ ആ പേപ്പര്‍ വാങ്ങി ചുരുട്ടി കൂട്ടി എനിക്ക് നേരെ തന്നെ എറിഞ്ഞു തന്നു, അതേ പേപ്പര്‍ നിവര്‍ത്തിയെടുത്താണ് ഞാനീ ചിത്രം വരച്ച് തീര്‍ത്തത്’ യുവ സംവിധായികയായ ഐഷാ സുല്‍ത്താന തന്റെ ആദ്യ ചിത്രത്തെ കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്.

ബീന കാസിം പ്രൊഡ്യൂസ് ചെയ്യുന്ന സിനിമയുടെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് കെ ജി രതീഷ് ആണ്. ചിത്ര സംയോജനം നൗഫല്‍ അബ്ദുല്ല. വില്യം ഫ്രാന്‍സിസും കൈലാഷ് മേനോനുമാണ് സിനിമയുടെ സംഗീത സംവിധായകര്‍. പി ആര്‍ ഒ: പി ആര്‍ സുമേരന്‍.

Share This Article
Leave a Comment
error: Content is protected !!