പൊന്നിയിന്‍ സെല്‍വനിലെ ആദ്യ ഗാനം ‘പൊന്നി നദി’ നെഞ്ചിലേറ്റി തരംഗമാക്കി ആരാധകര്‍

Web Desk
1 Min Read

ചെന്നൈ: ഇന്ത്യന്‍ സിനിമയിലെ എറ്റവും വലിയ സംരംഭം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇതിഹാസ സാഹിത്യകാരന്‍ കല്‍ക്കിയുടെ വിശ്വപ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കി മണിരത്‌നം അണിയിച്ചൊരുക്കിയ മള്‍ട്ടി സ്റ്റാര്‍ ബ്രഹ്മാണ്ഡ ചിത്രം ‘പൊന്നിയിന്‍ സെല്‍വന്‍’ (പി. എസ്-1) പ്രദര്‍ശന സജ്ജമാവുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ അണിയറക്കാര്‍ പുറത്തുവിട്ട ചിത്രത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ സിനിമാ പ്രേമികള്‍ക്കിടയിലും മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും വൈറലും ട്രെന്‍ഡിങ്ങും ആയിരുന്നു എന്നത് ശ്രദ്ധേയമാണ്.

city exchange

ലൈക്കാ പ്രൊഡക്ഷന്‍സും മെഡ്രാസ് ടാക്കീസും സംയുക്തമായി നിര്‍മ്മിച്ച രണ്ടു ഭാഗങ്ങളുള്ള ചിത്രത്തിന്റെ ഒന്നാം ഭാഗം (പി. എസ് 1) സെപ്റ്റംബര്‍ 30ന് ലോകമെമ്പാടും പ്രദര്‍ശനത്തിനെത്തും. ഇതിന്റെ മുന്നോടിയായി റഫീക്ക് അഹമ്മദ് രചിച്ച് എ. ആര്‍. റഹ്മാന്‍ സംഗീതം നല്‍കി അല്‍ഫോണ്‍സ് ജോസഫ് ആലപിച്ച ‘പൊന്നി നദി കാണണം ഞാന്‍, ഇരുളും മുമ്പേ. കന്നി പെണ്ണേ കാണണം ഞാന്‍, കാറ്റു പോലെ’ എന്ന ആദ്യ ഗാനം ഇന്നലെ പുറത്തു വിട്ട് മണിക്കൂറുകള്‍ക്കകം തന്നെ ആരാധകര്‍ക്കിടയില്‍ തരംഗമായി മുന്നേറുന്നു .

പത്താം നൂറ്റാണ്ടില്‍, ചോഴ ചക്രവര്‍ത്തിയുടെ സിംഹാസനത്തിന് നേരിടേണ്ടി വന്ന തുടരന്‍ പ്രതിസന്ധികളും അപകടങ്ങളും സൈന്യത്തിനും ശത്രുക്കള്‍ക്കും ചതിയന്മാര്‍ക്കും ഇടയില്‍ നടക്കുന്ന പോരാട്ടങ്ങളും ത്യാഗങ്ങളും,നേട്ടങ്ങളും ചടുലതയോടെ ആവതരിപ്പിക്കുന്ന പ്രമുഖരായ താരങ്ങളും സാങ്കേതിക വിദഗ്ദ്ധരും അണിനിരക്കുന്ന ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ ബ്രഹ്മാണ്ഡ ചലച്ചിത്ര ആവിഷ്‌കാരമാണ് ‘പൊന്നിയിന്‍ സെല്‍വന്‍’. അതുകൊണ്ട് തന്നെ ചിത്രീകരണം തുടങ്ങിയ അന്നുമുതല്‍ സിനിമാ പ്രേമികള്‍ ആകാംക്ഷാഭരിതരാണ്.

വിക്രം, ജയംരവി, കാര്‍ത്തി, റഹ്മാന്‍, പ്രഭു, ശരത് കുമാര്‍, ജയറാം, ബാബു ആന്റണി, പ്രകാശ് രാജ്, ലാല്‍, വിക്രം പ്രഭു, പാര്‍ത്ഥിപന്‍, അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ഐശ്വര്യാ റായ് ബച്ചന്‍, തൃഷ, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങി ഒട്ടേറേ അഭിനേതാക്കളാണ് പൊന്നിയില്‍ സെല്‍വനില്‍ വേഷമിടുന്നത്. സി കെ അജയ് കുമാറാണ് പി ആര്‍ ഒ.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!