ശ്രീറാം വെങ്കിട്ടറാമിനെതിരെ സെന്‍ട്രല്‍ വിജിലന്‍സ് കമ്മിഷന് പരാതി

Web Desk
1 Min Read

കോഴിക്കോട്: അധികാര ദുരുപയോഗം, തെളിവു നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചെയ്തതിനാല്‍ ശ്രീറാം വെങ്കിട്ടരാമിനെ സിവില്‍ സര്‍വിസില്‍ നിന്നും നീക്കം ചെയ്യാന്‍ കേന്ദ്ര പെഴ്സനല്‍ മന്ത്രാലയത്തോട് നിര്‍ദ്ദേശിക്കണമെന്നാവശ്യപ്പെട്ട് സെന്‍ട്രല്‍ വിജിലന്‍സ് കമ്മിഷന് പരാതി. എല്‍ ജെ ഡി സംസ്ഥാന ജനറല്‍ സെക്രട്ടറി സലീം മടവൂരാണ് പരാതി നല്‍കിയത്.

city exchange

പാതിരാത്രിയില്‍ മദ്യപിച്ച് അമിതവേഗതയില്‍ വാഹനമോടിച്ച് പത്രപ്രവര്‍ത്തകനായ കെ എം ബഷീറിന്റെ മരണത്തിന് കാരണക്കാരനായിട്ടും ഐ എ എസ് പദവി ദുരുപയോഗം ചെയ്ത് കേസില്‍ നിന്നും രക്ഷപ്പെടാന്‍ ഗൂഢാലോചന നടത്തിയതായി പരാതിയില്‍ ആരോപിച്ചു.
സസ്പെന്‍ഡ് ചെയ്യപ്പെടുമ്പോള്‍ ഡെപ്യൂട്ടി സെക്രട്ടറി റാങ്കിലായിരുന്ന ശ്രീറാം വെങ്കിട്ടറാമിനെ തിരിച്ചെടുത്തത് ജോയിന്റ് സെക്രട്ടറി റാങ്കിലാണ്. ഇത് കേന്ദ്ര പെഴ്സനല്‍ മന്ത്രാലയത്തിന്റെ ഓഫിസ് മെമ്മോറാണ്ടത്തിന്റെ പരസ്യമായ ലംഘനമാണ്.

ക്രിമിനല്‍ നടപടി നേരിടുന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റം മുദ്രവെച്ച കവറില്‍ സൂക്ഷിക്കണമെന്നും മൂന്ന് മാസത്തെ ഇടവേളയില്‍ മൂന്ന് തവണ പരിശോധന നടത്തിയ ശേഷവും കേസ് അവസാനിച്ചില്ലെങ്കില്‍ താല്‍ക്കാലിക പ്രമോഷന്‍ നല്‍കാമെന്നും പറയുന്നു. എന്നാല്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഡിപ്പാര്‍ട്ട്മെന്റല്‍ പ്രമോഷന്‍ കമ്മിറ്റിയെ സ്വാധീനിച്ച് ഇത്തരം നടപടിക്രമങ്ങള്‍ ലംഘിച്ച് ആരോഗ്യ വകുപ്പില്‍ ജോയിന്റ് സെക്രട്ടറിയായി സ്ഥാനക്കയറ്റം നേടി. സര്‍ക്കാര്‍ ഉത്തരവുകളെക്കുറിച്ച് വ്യക്തമായ അറിവുണ്ടായിട്ടും അത് ലംഘിച്ചത് ഗുരുതരമായ കുറ്റകൃത്യമാണ്.

- Advertisement -
Ad image

ജില്ലാ മജിസ്ട്രേട്ടിന്റെ ചുമതല വഹിക്കുന്ന വ്യക്തി അധികാര ദുര്‍വിനിയോഗവും സ്വാധീനവും ഉപയോഗിച്ച് ഗുരുതരമായ കുറ്റകൃത്യത്തില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ചു. റിട്രോഗ്രേഡ് അംനീഷ്യയുള്ള വ്യക്തി സിവില്‍ സര്‍വിസിലെ ഉന്നത ജോലികള്‍ ചെയ്യാന്‍ അയോഗ്യനാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി.

Share This Article
Leave a Comment
error: Content is protected !!