കോഴിച്ചെനയില്‍ വാഹനാപകടം ഒരു മരണം

Web Desk
0 Min Read

മലപ്പുറം: ദേശീയപാതയില്‍ എടരിക്കോടിന് സമീപം കോഴിച്ചെനയില്‍ വാഹനാപകടത്തില്‍ കൈക്കുഞ്ഞ് മരിച്ചു. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തിരൂരങ്ങാടി മുന്നിയൂര്‍ സ്വദേശി റഷീദിന്റെ മകള്‍ ആയിശ (ഒരു മാസം) ആണ് മരിച്ചത്. കുട്ടിയുടെ പിതാവ് റഷീദ്, മാതാവ് മുബഷിറ, കുട്ടിയെ പരിചരിക്കാനെത്തിയ അടൂര്‍ സ്വദേശി റജീന എന്നിവരെ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ സഞ്ചരിച്ച കാറില്‍ എതിരെ വരികയായിരുന്ന ലോറി ഇടിക്കുകയായിരുന്നു. കുഴല്‍ കിണര്‍ ജോലിക്ക് ഉപയോഗിക്കുന്ന ലോറിയാണ് അപകടമുണ്ടാക്കിയത്.

city exchange
Share This Article
Leave a Comment
error: Content is protected !!